Home Featured ബെംഗളൂരു: ഭിന്നശേഷിക്കാരായ കുട്ടികളോട് മോശമായി പെരുമാറി;സ്റ്റേഷൻ മാസ്റ്റർക്കെതിരെ പരാതി

ബെംഗളൂരു: ഭിന്നശേഷിക്കാരായ കുട്ടികളോട് മോശമായി പെരുമാറി;സ്റ്റേഷൻ മാസ്റ്റർക്കെതിരെ പരാതി

ബെംഗളൂരു: നെലമംഗലയിൽ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ഭിന്നശേഷിക്കാരായ കുട്ടികളോട് സ്റ്റേഷൻ മാസ്റ്റർ മോശമായി പെരുമാറിയതായി പരാതി.സന്നദ്ധസംഘടനയായ സ്നേഹ ധാര ഫൗണ്ടേഷൻ സ്ഥാപക ഗീതാഞ്ജലി സാരംഗനാണ് പരാതിയുമായി രംഗത്തെത്തിയത്. ഡിവിഷനൽ മാനേജറുടെ അനുമതിയോടെയാണ് കുട്ടികളുമായി സ്റ്റേഷൻ സന്ദർശിക്കാനെത്തിയത്.ഇതിനിടെ സ്റ്റേഷൻ മാസ്റ്ററെത്തി കുട്ടികളെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നുവെന്ന് ഗീതാഞ്ജലി പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തി; ‘കേരള സ്റ്റോറി’ക്കെതിരെ കേസെടുക്കാന്‍ പൊലീസ്‌ മേധാവി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ഒരു വിഭാഗം വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുകയും കലാപത്തിന്‌ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഹിന്ദി സിനിമ ‘കേരള സ്റ്റോറി’ക്കെതിരെ കേസെടുക്കാന്‍ പൊലീസ്‌ മേധാവി അനില്‍കാന്ത്‌ നിര്‍ദേശം നല്‍കി.ഹൈടെക്‌ സൈബര്‍ എന്‍ക്വയറി സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്‌ കേസ്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ്‌ കമീഷണര്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌.

മതവികാരം വ്രണപ്പെടുത്തുന്നതും കേരളത്തിനെ അപമാനിക്കുന്നതുമായ ഉള്ളടക്കമുള്ള സിനിമക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതികള്‍ ലഭിച്ചിരുന്നു. സണ്‍ഷൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ വിജയ് അമൃത്‍ലാല്‍ നിര്‍മിച്ച്‌ സുദീപ്തോ സെന്നാണ്‌ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്‌. കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഐ.എസ്‌.ഐ.എസില്‍ ചേര്‍ത്തുവെന്നാണ്‌ സിനിമയില്‍ പറയുന്നത്‌.

കേരളത്തെപ്പറ്റി വ്യാജപ്രചരണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍. അരവിന്ദാക്ഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ പരാതി നല്‍കിയിരുന്നു.അന്തര്‍ദേശീയ അതിര്‍ത്തിയെന്ന് സൂചിപ്പിക്കുന്ന പശ്ചാത്തലത്തില്‍ മലയാളിയായ കേന്ദ്രകഥാപാത്രം തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി തീവ്രവാദ സംഘടനയില്‍ ചേര്‍ത്തുവെന്നാണ്‌ ടീസറില്‍ പറയുന്നത്‌. യഥാര്‍ഥ വസ്തുതകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്നവകാശപ്പെടുന്ന സിനിമ പച്ചക്കള്ളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നാണ്‌ പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group