സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേരുന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.പഴയ സി.പി.എമ്മുകാരനാണെന്നും ബി.ജെ.പിയുമായി ആശയപരമായി പ്രശ്നമുണ്ടെന്നും രാജസേനൻ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാജസേനനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.വി ഗോവിന്ദനും പ്രതികരിച്ചു.കലാരംഗത്ത് ഒന്നുകൂടി സജീവമാകണം.
പഴയ സി.പി.എമ്മുകാരനാണ് ഞാൻ. മനസ്സുകൊണ്ട് സി.പി.എമ്മിനൊപ്പമാണ്. കലാകാരന്മാര്ക്ക് കൂടുതല്‍ അംഗീകാരം നല്കുന്ന പാര്‍ട്ടിയാണ് സി.പി.എം. കലാരംഗത്ത് പ്രവര്‍ത്തിക്കാൻ ബി.ജെ.പി അവസരം തന്നില്ല- രാജസേനൻ പറഞ്ഞു. ബി.ജെ.പി എന്നെ അവഗണിച്ചു. അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ കൈയില്‍നിന്ന് പണം ചെലവായിട്ടുണ്ട്. ബി.ജെ.പിയില്‍ പോയതോടെ സിനിമയിലെ സുഹൃത്തുക്കള്‍ തന്നില്‍നിന്ന് അകന്നു. ഇ.ഡിയെ പേടിക്കാൻ തന്റെ കൈയില്‍ അത്രയും പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ് രാജസേനൻ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാര്‍ട്ടി അംഗത്വം ഇന്നു രാജിവയ്ക്കുമെന്നാണ് അറിയുന്നത്.ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. 1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്ബില്‍ ആണ്‍വീട് എന്ന ചിത്രം വൻ വിജയമായി.
പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്കു പുറമെ ടെലിവിഷൻ പരമ്ബരകളിലും അഭിനയിക്കുന്നുണ്ട്.
ഡി കെ ശിവകുമാര്‍ യദിയൂരപ്പയെ സന്ദര്‍ശിച്ചു, കര്‍ണ്ണാടകയില്‍ ഊഹാപോഹങ്ങള്‍ ശക്തം
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു.തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തിയാണ് ഡി കെ ശിവകുമാറിനുള്ളത്.ഉപമുഖ്യമന്ത്രിയാക്കിയപ്പോള്‍ ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നം അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ വലിയ അമര്‍ഷത്തിലാണ് ഡി കെ ശിവകുമാര്‍.
ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍. ഇത് മനസിലാക്കിക്കൊണ്ട് ഡി കെ ശിവകുമാറിനെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ബി ജെ പി അതീവ തന്ത്രപരമായും രഹസ്യമായും നടത്തുന്നുണ്ട്.2017 ല്‍ ആദായനികുതിവകുപ്പും ഇ ഡിയും ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും മൂന്നു ദിവസം തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു കേസിലാണ് അദ്ദേഹത്തിന് രണ്ട് മാസമാണ് തീഹാര്‍ ജയിലില്‍കിടക്കേണ്ടി വന്നത്. ഡി കെ ശിവകുമാറുമായി വൈരാഗ്യമുള്ള കര്‍ണ്ണാടകയിലെ സീനിയര്‍ ഐ പി എസ് ഉദ്യോഗസ്ഥന് പ്രവീണ്‍ സൂദിനെ കേന്ദ്രം സിബിഐ ഡയക്ടറാക്കിയത് ഇദ്ദേഹത്തെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കമാണെന്ന് വ്യാഖ്യാനിക്കുന്നു