ബെംഗളൂരു നിർമാതാവിൽ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്ന്ന പരാതിയിൽ കന്നഡ ചലച്ചിത്ര സംവിധായകൻ അരവിന്ദ് കൗശിക് അറസ്റ്റിൽ. സീരിയൽ സംവിധാനം ചെയ്യുന്നതിനും സംപ്രേഷണത്തിനുമായാണ് നിർമാതാവ്എസ്.രോഹിത്തിൽ നിന്ന് പണം വാങ്ങിയത്.
ഇയാൾ കാറും ഭാര്യയുടെ ആഭരണങ്ങളും വിറ്റാണ് പണം നൽകിയത്. സീരിയൽ വിജയകരമായെങ്കിലും പണം നൽ കാതെ കൗശിക് വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.
രംഗനത്തിട്ടു പക്ഷി സങ്കേതത്തിൽ ഇന്ന് പ്രവേശനമില്ല
മൈസൂരു :കനത്ത മഴയെ തുടർന്ന് നാശനഷ്ടം നേരിട്ട ശ്രീരംഗപട്ടണയിലെ രംഗനത്തിട്ടു പക്ഷി സങ്കേതത്തിൽ ഇന്ന് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു.