ബെംഗളൂരു: ഡിഗ്രി, പിജി പരീക്ഷകൾ കന്നഡയിലും ഇംഗ്ലിഷിൽലും എഴുതാൻ അനുമതി നൽകി കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ.ഓരോ ചോദ്യങ്ങൾക്കും ഇംഗ്ലിഷിലോ കന്നഡയിലോ വേണമെങ്കിൽ ഉത്തരം എഴുതാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.സി.എൻ.അശ്വഥ് നാരായൺ പറഞ്ഞു. നിലവിൽ ഏതെങ്കിലും ഒരു ഭാഷയിൽ മാത്രമേ ഉത്തരം എഴുതാൻ അനുമതിയുണ്ടായിരുന്നു .
നേരത്തെ പോളിടെക്നിക് പരീക്ഷകൾ 2 ഭാഷയിലും എഴുതാൻ അനുമതി നൽകിയിരുന്നു. മാതൃഭാഷയ്ക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനു വേണ്ടിയാണ് പരിഷ്കാരം ഏർപ്പെടുത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ കൗൺ സിൽ വൈസ് ചെയർമാൻ ബി.തി മെഗൗഡ പറഞ്ഞു. ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇത് ഉപകാരപ്രദമാകും.
ബ്രസീലിന്റെ തോല്‍വി താങ്ങാനായില്ല; ആരാധകനായ യുവ ഫുട്‌ബോളര്‍ ഒരാഴ്ചയായി അബോധാവസ്ഥയില്‍
കൊച്ചി: ക്രൊയേഷ്യയ്‌ക്കെതിരെയുള്ള ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തില്‍ ബ്രസീലിന്റെ തോല്‍വിയെ തുടര്‍ന്ന് അമിത രക്തസമ്മര്‍ദം മൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ച് യുവ ഫുട്‌ബോളര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.ബ്രസീല്‍ ആരാധകനായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് ഒന്നടങ്കം സുമനസ്സുകളുടെ സഹായം തേടുകയാണ്.
കടുത്ത ബ്രസീല്‍ ആരാധകനും വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കുകയും ചെയ്യുന്ന കാക്കനാട് പാറക്കമുകള്‍ കളപ്പുരക്കല്‍ കെ പി അക്ഷയ് (23) ലോകകപ്പില്‍ ബ്രസീല്‍ പുറത്തായതിനെ തുടര്‍ന്നാണ് അബോധാവസ്ഥയിലായത്.ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം സ്‌ക്രീനില്‍ കാണുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.ക്ഷീണം മാറാന്‍, ബിഗ് സ്‌ക്രീന്‍ വച്ചിരുന്ന പ്രദേശത്തുതന്നെ കിടന്ന അക്ഷയ് രാവിലെയായിട്ടും വിളിച്ചിട്ട് എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്.
ചികിത്സയ്ക്കായി 17.50 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഓണ്‍ലൈന്‍ കമ്ബനിയിലെ ഡെലിവറി ബോയ് ആയിരുന്നു.അച്ഛന്‍ കെ ടി പുരുഷോത്തമന്‍ കൂലിവേലക്കാരനാണ്. അമ്മ ജയയും വിദ്യാര്‍ഥിയായ സഹോദരനും അടങ്ങുന്നതാണ് കുടുംബം.നിര്‍ധനകുടുംബത്തെ സഹായിക്കാന്‍ പി എ വേലായുധന്‍ ചെയര്‍മാനും അനില്‍കുമാര്‍ കണ്‍വീനറും പി ഐ ജെയിന്‍ ട്രഷററുമായി സഹായനിധി രൂപീകരിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കാക്കനാട് രാജഗിരി വാലി ശാഖയിലാണ് അക്കൗണ്ട് തുറന്നത്.അക്കൗണ്ട് നമ്ബര്‍: 0587053000008842, ഐഎഫ്‌എസ്സി കോഡ്: എസ്‌ഐബിഎല്‍ 0000587, ഗൂഗിള്‍ പേ നമ്ബര്‍: 9946902955