ബെംഗളുരു:തേനീച്ച അക്രമണ ഭീഷണിയെ തുടർന്ന് ലാൽ ബാഗിൽ ഡിജിറ്റൽ ക്യാമറ നിരോധിച്ച് ഹോർട്ടി കൾചർ വകുപ്പ്. നിരോധനം ലംഘിച്ച് ക്യാമറയുമായി പ്രവേശിക്കുന്നവരിൽ നിന്ന് പിഴയായി 500 രൂപ ഈടാക്കും.
ക്യാമറയിൽ നിന്നുള്ള ഫ്ലാഷ് തേനീച്ചകൾ കൂട് വിട്ടിറങ്ങുന്നതിനു കാരണമാകുന്നുവെന്ന വിദഗ്ധ സമിതി ശുപാർശയെ തുടർന്നാണ് നടപടി.
പ്രീ വെഡിങ് പോസ്റ്റ് ജൻമദിനാഘോഷം എന്നിവയുടെ ഫോട്ടോ ഷൂട്ടിനായി കൂടുതൽ ക്യാമറകൾ ഒരേസമയം പാർക്കിനുള്ളിൽ ഉപയോഗിക്കുന്നത് പലപ്പോഴും തേനീച്ചകൾ കൂട്ടമായി കൂടുവിട്ട് ഇറങ്ങുന്നതിന് ഇടയാക്കുന്നുണ്ട്.