ബെംഗളൂരു:ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച 13.8 കോടി രൂപ വിലമതിക്കുന്ന വജ്രം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. വജ്രം ചോക്ലേറ്റ് പാക്കറ്റുകളിലാക്കി സ്യൂട്ട്കേസിൽ വെച്ചിരിക്കുകയായിരുന്നു. ലക്ഷങ്ങളുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്.ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 7.77 കോടി രൂപയുടെ വജ്രവും ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.03 കോടിയുടെ വജ്രവുമാണ് പിടിച്ചത്. ചിക്കബെല്ലാപുര സ്വദേശികളായ 36-ഉം 37-ഉം വയസ്സുള്ള പുരുഷന്മാരാണ് ബെംഗളൂരുവിൽ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇവർ ഇൻഡിഗോ വിമാനത്തിൽ ദുബായിലേക്കു പോകാൻ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. ഇതിനിടെ, രഹസ്യവിവരം ലഭിച്ച ഡി.ആർ.ഐ. സംഘം വിമാനത്താവളത്തിലെത്തി സംശയമുള്ള യാത്രക്കാരെ ചോദ്യം ചെയ്തപ്പോൾ വജ്രം കടത്തുന്നതായി മനസ്സിലായി. തുടർന്ന് ലഗേജുകൾ പരിശോധിച്ചപ്പോൾ ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ വജ്രം കണ്ടെത്തുകയായിരുന്നു. ഇതോടൊപ്പം നാലുലക്ഷം രൂപയുടെ യു.എസ്. ഡോളറും യു.എ.ഇ. ദിർഹവും പിടിച്ചെടുത്തു.
പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോൾ മുംബൈയിലെ ഇടപാടുകാരിൽനിന്നാണ് വജ്രം കൈപ്പറ്റിയതെന്നും ഇവ ബെംഗളൂരു വഴി ദുബായിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നെന്നും വെളിപ്പെടുത്തി.ബുധനാഴ്ച രാവിലെതന്നെയാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ ഹൈദരാബാദ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 6.03 കോടി രൂപ വിലമതിക്കുന്ന വജ്രം പിടിച്ചത്. ഇവിടെനിന്നും രണ്ടുപേരെ പിടികൂടി. വജ്രക്കടത്ത് റാക്കറ്റിലുൾപ്പെട്ടവരാണ് പിടിയിലായതെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇത്തവണ വേനല്‍ നേരത്തേയെത്തി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചൂട് കൂടും
മഴ മാറിയതോടെ സംസ്ഥാനത്ത് പകല്‍ സമയത്ത് ചൂടേറുന്നു. കഴിഞ്ഞ ദിവസം പകല്‍ സമയത്തെ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.തുലാവര്‍ഷം നാളെ തെക്കേ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതോടെ സംസ്ഥാനത്ത് വരുന്ന രണ്ട് ആഴ്ചക്കാലത്തേക്ക് അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുണ്ട്.36. 2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
കൊച്ചിയിലും കോഴിക്കോടും താപനില 34 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മേലെയാണ് രേഖപ്പെടുത്തുന്നത്. അതേസമയം രാത്രി കാലങ്ങളില്‍ താപനില 21 ഡിഗ്രി മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. നാളെയോടെ തുലാവര്‍ഷം പൂര്‍ണമായും പിൻവാങ്ങുന്നതോടെ തെലങ്കാന മുതല്‍ ലക്ഷദ്വീപ് വരെ മഴയുടെ അളവില്‍ കുറവുണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.