Home Featured ബംഗളുരു: നഗരവാസികൾ നേരിടുന്ന പ്രധാന പ്രശ്നം പ്രമേഹരോഗം

ബംഗളുരു: നഗരവാസികൾ നേരിടുന്ന പ്രധാന പ്രശ്നം പ്രമേഹരോഗം

by കൊസ്‌തേപ്പ്

ബെംഗളൂരു: നഗരവാസികൾ ഏറ്റവുമധികം നേരിടുന്ന ജീവിത ശൈലി രോഗം പ്രമേഹമാണ ന്നു ബിബിഎംപി സർവേയിൽ കണ്ടെത്തി. ഉയർന്ന രക്തസമ്മർദമാണു ബെംഗളൂരു നിവാസികളെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം.കോവിഡിന്റെ പശ്ചാത്തല ത്തിൽ ബിബിഎംപി വീടുവീടാന്തരം നടത്തിയ ആരോഗ്യ സർവേയിൽ 50.44% പേരിലാണു പ്രമേ ഹം കണ്ടെത്തിയത്. 37.35% പേർ ക്ക് ഉയർന്ന രക്തസമ്മർദവും 2.9% പേർക്കു തൈറോയ്ഡും 2.12% പേർക്കു ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്. കോവിഡ് മൂന്നാം തരംഗ മുന്നൊരുക്കത്തിന്റെ ഭാഗമായി ഓഗസ്റ്റ് 16നാണ് സർവേ ആരംഭിച്ചത്. ഇതുവരെ 54 വാർഡുകളിലെ 16 ലക്ഷം പേരുടെ വിശദാംശങ്ങളാണ് ശേഖരിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group