Home Featured ബെംഗളൂരു: 55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന സംഭവം; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

ബെംഗളൂരു: 55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന സംഭവം; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

ബെംഗളൂരു: വിമാനത്താവളത്തില്‍ നിന്ന് 55 യാത്രക്കരെ കയറ്റാതെ പറന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ).ജനുവരി 9 ന് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനമാണ് 55 യാത്രക്കാരെ ‘ഉപേക്ഷിച്ച്‌’ പറന്ന് ഉയുര്‍ന്നത്.ഡല്‍ഹിയിലേക്കുള്ള ജി 8 116 ഗോ ഫസ്റ്റ് വിമാനത്തില്‍ കയറേണ്ടിയിരുന്ന യാത്രക്കാര്‍ പാസഞ്ചര്‍ കോച്ചില്‍ നില്‍ക്കവെയാണ് വിമാനം പറന്ന് ഉയര്‍ന്നത്.

സി എ ആര്‍ സെക്ഷന്‍ 3, സീരീസ് സി, പാര്‍ട്ട് 2 ലെ 9, 13 എന്നിവയില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എയര്‍ലൈന്‍സ് കമ്ബനി പരാജയപ്പെട്ടു എന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ) വ്യക്തമാക്കി.അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗോ ഫസ്റ്റ് എയര്‍ലൈന്‍ രംഗത്തെത്തിയിരുന്നു. ജാഗ്രത കുറവുണ്ടായി എന്നും ഡ്യൂട്ടി സമയത്ത് അശ്രദ്ധ കാണിച്ച ജീവനക്കാരെ അന്വേഷണം കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് എന്നും ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.

മാത്രമല്ല പ്രസ്തുത യാത്രക്കാര്‍ക്ക് ഡല്‍ഹിയിലേക്കും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇതര എയര്‍ലൈനുകളില്‍ സൗകര്യമൊരുക്കിയിരുന്നു എന്നും സൗജന്യ ടിക്കറ്റ് നല്‍കിയിരുന്നു എന്നും ഗോ ഫസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ച ആണ് ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ് എന്നും പറഞ്ഞ് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികക്ക് മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് ദിവസങ്ങള്‍ മുന്‍പാണ് എയര്‍ഹോസ്റ്റിനോട് അപമര്യാദയായി സംസാരിച്ചതിന് രണ്ട് വിദേശ വിനോദസഞ്ചാരികളെ ഗോ ഫസ്റ്റ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടിരുന്നത്.

ഗോവയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. വനിതാ ജീവനക്കാരോട് അശ്ലീല പരാമര്‍ശം നടത്തിയ യാത്രക്കാരെ എമര്‍ജന്‍സി സീറ്റില്‍ ഇരുത്തി എന്നും സഹയാത്രികരും അവരുടെ പെരുമാറ്റത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നുമായിരുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ പ്രതികരിച്ചിരുന്നത്.

ഹാളില്‍ കിടന്നുറങ്ങിയ സഹോദരിക്കുനേരെ ലൈംഗികാതിക്രമം; 18 കാരിയുടെ പരാതിയില്‍ മൂത്ത സഹോദരിക്കെതിരെ കേസ്

പൂനെ: മൂത്ത സഹോദരി പീഡിപ്പിച്ചതായി 18 കാരിയുടെ പരാതി. മഹാരാഷ്‌ട്ര പൂനെയിലെ വിമാന്‍നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് മൂത്ത സഹോദരി തന്നെ പീഡനത്തിനിരയാക്കി എന്ന പരാതിയുമായി ഇളയ സഹോദരിയെത്തിയത്. സംഭവത്തില്‍ മൂത്ത സഹോദരിക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.

സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: പരാതിക്കാരിയായ 18 കാരിയും 24 കാരിയായ സഹോദരിയും വിമാന്‍നഗര്‍ പരിസരത്തെ വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവരില്‍ 24 കാരിയായ മൂത്ത സഹോദരി വിദ്യാസമ്ബന്നയും വിവാഹിതയുമാണ്. ജനുവരി 23 ന് ഇളയ സഹോദരി വീടിന്‍റെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്ത് മൂത്ത സഹോദരി ഇവരെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇളയ പെണ്‍കുട്ടി ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group