കട്‌നി (മധ്യപ്രദേശ്): മധ്യപ്രദേശിൽ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ ഭക്തൻ ഹൃദയാഘാതം മൂലം മരിച്ചു. കട്‌നിയിലെ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. രാജേഷ് മെഹാനി എന്നയാളാണ് പൂജക്കിടെ മരിച്ചത്. വിഗ്രഹത്തെ വലം വെച്ച ശേഷം ഇയാൾ പ്രാർത്ഥിക്കാൻ ഇരുന്നു. എന്നാൽ പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല.
സൈലന്റ് അറ്റാക്കിനെ തുടർന്നാണ് ഭക്തൻ മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇരുന്നതിന് ശേഷം 15 മിനിറ്റോളം ഇയാൾ പ്രതികരിക്കാത്തതിനെ തുടർന്ന് ക്ഷേത്രത്തിലെ മറ്റ് ഭക്തർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മെഹാനി ഒരു മെഡിക്കൽ സ്റ്റോർ നടത്തുന്നുണ്ടെന്നും എല്ലാ വ്യാഴാഴ്ചയും ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച, മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു ബസ് ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തുടർന്ന് നടന്ന അപകടത്തിൽ മറ്റൊരാൾ കൊല്ലപ്പെട്ടു.
കടുത്ത നെഞ്ചുവേദന, സമ്മർദ്ദം, പെട്ടെന്നുള്ള ശ്വാസതടസ്സം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണ് സൈലന്റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (എസ്എംഐ) എന്നറിയപ്പെടുന്ന സൈലന്റ് ഹാർട്ട് അറ്റാക്കിന് ഉണ്ടാകുകയെന്നാണ് ആരോഗ്യപ്രവർത്തകർ പറഞ്ഞു.
മധ്യപ്രദേശിലെ ജബൽപൂരിലാണ് ബസ് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ട്രാഫിക് സിഗ്നലിൽ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദാമോഹ് നക ഏരിയയിലാണ് സംഭവം. ലഡ്ഡു പ്രസാദ് ഗൗർ (60), ബസ് ഡ്രൈവർ ഹർദേവ് സിങ് (60) എന്നിവരാണ് മരിച്ചത്. ദാമോ നാകയിൽ റെഡ് സിഗ്നലിൽ ബസ് ഓട്ടോ റിക്ഷയിലും മോട്ടോർ സൈക്കിളിലും ഇടിക്കുകയായിരുന്നു.
വനിതാ കണ്ടക്ടർക്കൊപ്പം പുരുഷൻമാർ ഇരിക്കണ്ട; ബസുകളിൽ നോട്ടീസ് പതിച്ച് കെ.എസ്.ആർ.ടി.സി
വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്നും കെ.എസ്.ആർ.ടി.സി രണ്ടു വർഷം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ ഇപ്പോൾ ബസുകളിൽ കെ.എസ്.ആർ.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങി. ചില സമയങ്ങളിൽ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയതിനെ തുടർന്നാണ് 2020ൽ കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്.
വനിതാ കണ്ടക്ടറുടെ സീറ്റിൽ പുരുഷ യാത്രക്കാരൻ ഒപ്പം ഇരിക്കാൻ പാടില്ല. 2021ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു. എന്നാൽ പല യാത്രക്കാർക്കും ഉത്തരവ് സംബന്ധിച്ച് അറിവില്ലായിരുന്നു. വനിതാ കണ്ടക്ടർമാർ വീണ്ടും പരാതി പെട്ടതോടെയാണ് ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ തീരുമാനിച്ചത്.