![This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു യെലഹങ്കയിൽ 260 കോടി ചെലവിട്ട് ബിബി എംപി നിർമിക്കുന്ന 2 മേൽപാലങ്ങളുടെ നിർമാണം ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദൊഡബല്ലാപുര റോഡിലെ എൻഇഎസ് ജംക്ഷൻ, ശേഷാദ്രിപുരം കോളജ് ജംക്ഷൻ, സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡ് ജംക്ഷൻ എന്നിവയെ ബന്ധിപ്പിച്ചാണ് 1.8 കിലോമീറ്റർ നീളമുള്ള 4 വരി പാലം നിർമിക്കുന്നത്.
രണ്ടാമത്തെ പാലം യെലഹങ്ക ഓൾഡ് ടൗണിനെയും കൊഗിലു ക്രോസിനെയും ബന്ധിപ്പിച്ചാണ് നിർമിക്കുന്നത്. കൂടാതെ യലഹങ്ക റെയിൽവേ സ്റ്റേഷനെയും ദൊഡബല്ലാപുര റോഡി നെയും ബന്ധിപ്പിച്ച് അടിപ്പാത യും നിർമിക്കുന്നുണ്ട്. സ്ഥലമേറ്റെടുക്കൽ ഉൾപ്പെ ടെയുള്ള പ്രതിസന്ധികൾ ഇല്ലാ അതിനാൽ പാലം നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കാൻ സാധിക്കുമെന്ന് ബിബി എംപി റോഡ് ഡിവിഷൻ ചീഫ് എൻജിനീയർ ബി.എസ്.പ്രഹ്ലാദ് പറഞ്ഞു. കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാതയുടെ സമാന്തര പാത കൂടിയായ ദൊബല്ലാപുര റോഡിലെ