Home Featured എസ്എസ്എൽസി പി.യു വിദ്യാർത്ഥികൾക്ക് 75% ഹാജർ നിയമത്തിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി പി.യു വിദ്യാർത്ഥികൾക്ക് 75% ഹാജർ നിയമത്തിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു : 2022 മാർച്ച്/ഏപ്രിലിൽ ഷെഡ്യൂൾ ചെയ്യുന്ന എസ്എസ്എൽസി, II പി.യു ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം, 75% ഹാജർ നിയമത്തിൽ ഇളവ് നൽകാൻ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.ഫിസിക്കൽ ക്ലാസുകൾ ആരംഭിക്കുന്നതിലെ കാലതാമസം, ഓൺലൈൻ ക്ലാസുകളിലെ നെറ്റ്വർക്ക് പ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്ത്, ഈ അധ്യയന വർഷം ബോർഡ് പരീക്ഷ എഴുതുന്നതിന് 75% ഹാജർ നിർബന്ധമാക്കേണ്ടതില്ലെന്ന് വകുപ്പ് തീരുമാനിക്കുകയായിരുന്നു.ഈ വർഷം 75 ശതമാനം ഹാജർ നിർബന്ധമല്ലെന്നും കോളേജ് തലത്തിലുള്ള അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group