Home Featured ബെംഗളൂരു:സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു.

ബെംഗളൂരു:സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു.

ബെംഗളൂരു∙ മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സംസ്ഥാനത്ത് ഈ വർഷം 2206 പേർക്കാണ് ഡെങ്കി ബാധിച്ചത്. ജൂണിൽ മാത്രം 358 പേർ ചികിത്സ തേടി. ബെംഗളൂരു നഗരത്തിൽ ഈ വർഷം 732 പേർക്കു ഡെങ്കി ബാധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 9620 പേരാണ് ചികിത്സ തേടിയത്.

തൊപ്പി കാരണം നിരന്തരം അശ്ലീല ഫോണ്‍വിളി, ജീവിക്കാന്‍ പറ്റാത്ത അവസ്ഥ’; എസ്.പി ക്ക് പരാതി നല്‍കി കണ്ണൂര്‍ സ്വദേശി.

വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്ബര്‍ തെറ്റായി വ്യാഖ്യാനിച്ച്‌ പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു.രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ് പരാതി.കമ്ബിവേലി നിര്‍മിച്ചുകൊടുക്കുന്ന ജോലിയാണ് സജിയ്ക്ക്. നിഹാദിന്റെ സ്വദേശമായ മാങ്ങാട് സജി കമ്ബിവേലി നിര്‍മിച്ചുനല്‍കിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്.

കമ്ബിവേലി നിര്‍മിച്ചതിനോടൊപ്പം സജി അവിടെ മൊബൈല്‍നമ്ബറടക്കമുള്ള പരസ്യവും പതിച്ചിരുന്നു. ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തി ഈ നമ്ബറിലേക്ക് വിളിക്കുന്നതായി നിഹാദ് ചിത്രീകരിച്ചു. ആരോടോ മൊബൈലില്‍ വിളിച്ച്‌ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.അതിനുപിന്നാലെ സ്ത്രീകളടക്കമുള്ളവര്‍ തന്നെ നിരന്തരം വിളിക്കാനാരംഭിച്ചായി സജി പറയുന്നു.

അര്‍ധരാത്രിയും ഫോണ്‍വിളികളുണ്ടാകാറുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നറിയിച്ചാലും വിളിക്കുന്നത് തുടരുന്നതായും സജി കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം നാല്‍പത് ഫോണ്‍കോള്‍ വരെ വന്നിട്ടുണ്ടെന്നും ജോലിയുടെ ഭാഗമായി പലരും വിളിക്കാറുള്ളതിനാല്‍ കോളുകള്‍ എടുക്കാതിരിക്കാനാവില്ലെന്നും സജി പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group