ബംഗളൂരു: രണ്ട് മാസത്തിനുശേഷം നഗരത്തില്‍ ഡെങ്കിപ്പനി കേസുകള്‍ കുത്തനെ കുറയുന്നു. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ പരിധിയില്‍ ഇതുവരെയായി 12,558 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരാണ് മരണപ്പെട്ടതെങ്കിലും മറ്റു രോഗങ്ങളുണ്ടായിരുന്നതിനാല്‍ മരണ കാരണം ഡെങ്കിപ്പനിയാണെന്ന് പറയാനാകില്ല എന്നാണ് ബി.ബി.എം.പി അധികൃതർ പറയുന്നത്. ജൂണ്‍ അവസാനത്തില്‍ 1563 കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് കാലാവസ്ഥ വ്യതിയാനം മൂലം തൊട്ടടുത്ത മാസം 6781 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആഗസ്റ്റിലേക്ക് 3100 ആയും സെപ്റ്റംബർ ആദ്യപകുതിയില്‍ 1101 ആയുമാണ് കുറഞ്ഞത്.
മഹാദേവപുര മേഖലയിലാണ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുള്ളത്. മേഖലയില്‍ 40 ശതമാനത്തോളം കുറവ് വന്നതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ അറിയിച്ചു. രോഗനിവാരണ നടപടികള്‍ ശക്തമാക്കിയതിന്റെ ഫലമാണിതെന്നാണ് ബി.ബി.എം.പി അധികൃതർ പറയുന്നത്. കണക്കുകള്‍ പ്രകാരം ജൂലൈയില്‍ 1233 കേസുകളാണ് മേഖലയില്‍ റിപ്പോർട്ട് ചെയ്തിരുന്നത്. എങ്കിലും നിലവില്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാദേവപുര മേഖലയിലാണ്.
ഹോട്ട് സ്പോട്ട് ഐഡന്റിഫിക്കേഷൻ, ഫോഗിങ്, ലാർവ സർവേ, രോഗ പരിശോധന തുടങ്ങി ശക്തമായ രോഗപ്രതിരോധ നടപടികളാണ് ബി.ബി.എം.പി ആരോഗ്യവിഭാഗം കൈക്കൊണ്ടിരുന്നത്. കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് പറയാനാകില്ലെന്നും കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ മൂലം ഡെങ്കിപ്പനി പകരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഒക്ടോബർ അവസാനം വരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ടെലഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ; അല്ലാതെ എന്ത് പറയാന്‍’; രോഷം പ്രകടിപ്പിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍
ഏറെ കാത്തിരിപ്പിനൊടുവിലാണ് 3ഡി ചിത്രം എആർഎം തീയറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം തന്നെ ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിനു ലഭിച്ചത്.തീയറ്ററില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരോരുത്തർക്കും പറയാനുള്ളത് ഗംഭീര തീയറ്റർ അനുഭവത്തിനെ കുറിച്ചാണ്. ചിത്രം പുറത്തിറങ്ങി നാല് ദിവസങ്ങള്‍കൊണ്ട് 35 കോടിക്ക് മേലെ ലോകമെമ്ബാടുനിന്നും കളക്റ്റ് ചെയ്യാൻ എആർഎമ്മിനായി. തന്റെ സിനിമാജീവിതത്തില്‍ ഏറ്റവും വലിയ വിജയചരിത്രം രചിക്കുകയാണ് എആർഎമ്മിലൂടെ എന്നാണ് ടൊവിനോ പറയുന്നത്.എന്നാല്‍ ഒരു വശത്ത് ഗംഭീരമായി തീയറ്ററുകളില്‍ ചിത്രം പ്രദർശനം തുടരുമ്ബോള്‍ മറുവശത്ത് ചിത്രം ടെലഗ്രാമില്‍ ഒരാള്‍ കാണുന്ന വിഡിയോ പങ്കിട്ട് സംവിധായകന്‍ ജിതില്‍ ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഒരു സുഹൃത്താണ് ഈ വിഡിയോ അയച്ചത്. ഹൃദയ ഭേദകമാണ്.
വെറേ ഒന്നും പറയാനില്ല. ടെലഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാന്‍’ – ജിതില്‍ ലാല്‍ രോഷത്തോടെ ഫെയ്സ്ബുക്കില്‍ കുറിച്ചു.പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് ചിത്രം തീയറ്ററുകളില്‍ മുന്നേറുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ചിത്രം കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. ഇതോടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ലൈഫ് ടൈം കളക്ഷനെ എആര്‍എം മറികടന്നു കഴിഞ്ഞു. അതേസമയം ഓണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി മുന്നേറുന്നതും എആര്‍എമാണ്. 5 ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്
. ത്രീഡി ചിത്രം കൂടിയായ എആര്‍എം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍പിച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. മലയാള സിനിമകളില്‍ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ എത്തിനില്‍ക്കുന്ന ജോമോൻ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ് ആണ്