Home Featured ശബരിമല തീര്‍ഥാടനം: തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടില്‍ പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം

ശബരിമല തീര്‍ഥാടനം: തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടില്‍ പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടില്‍ പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം.നിലവില്‍ ശബരി എക്സ്പ്രസ് മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.അതാകട്ടെ ബംഗളൂരു ടച്ച്‌ ചെയ്യാതെ കാട്പാടി തിരുപ്പതി വഴി ചുറ്റിക്കറങ്ങി സെക്കന്തരാബാദ് വരെയും.സാധാരണ ദിവസങ്ങളില്‍ പോലും ഈ ട്രെയിനില്‍ ടിക്കറ്റ് കിട്ടുക ബുദ്ധിമുട്ടാണ്.ഫെസ്റ്റിവല്‍, ശബരിമല സീസണുകളിലെ കാര്യം പറയുകയും വേണ്ട.അതിനാല്‍ത്തന്നെ മിക്കവരും അമിത ചാര്‍ജ് നല്‍കി സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്.ഹൈദരാബാദില്‍ നിന്നും ബസുകള്‍ 18-20 മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ ഓടിയെത്തുമ്ബോള്‍ ശബരി എക്സ്പ്രസ് ഈ ദൂരം താണ്ടാൻ എടുക്കുന്നത് 24 മണിക്കൂറില്‍ കൂടുതലാണ്.

ബംഗളൂര്‍ വഴിയാണ് ബസുകളുടെ സര്‍വീസ്.ട്രെയിനാകട്ടെ ഗുണ്ടൂര്‍, തിരുപ്പതി, കാട്പാടി വഴിയും.ഹൈദരാബാദില്‍ നിന്നും കൊച്ചി വരെ സാധാരണ സമയങ്ങളില്‍ 3000 രൂപയാണ് സ്വകാര്യ ബസ്സുകള്‍ ഈടാക്കുന്നത്.ഫെസ്റ്റിവല്‍ സീസണുകളില്‍ അത് 5000 കടക്കും.കോവിഡിന് ശേഷം എറണാകുളത്ത് നിന്നും തെക്കോട്ടുള്ള സര്‍വീസുകള്‍ ഒന്നുംതന്നെ സ്വകാര്യ ബസ്സുകള്‍ പുനരാരംഭിച്ചിട്ടുമില്ല.തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലേക്ക് ഒരുസര്‍വീസുള്ളത് നാഗര്‍കോവില്‍, മധുരെ, സേലം വഴിയുമാണ്.തിരുവനന്തപുരം- ഹൈദരാബാദ് എളുപ്പവഴിയായ പാലക്കാട്, പോത്തന്നൂര്‍, സേലം, ജ്വലാര്‍പേട്ട,ബംഗളൂരു,ചിക്കബല്ലാപ്പൂര്‍,പെനുഗോണ്ട, അനന്ത്പൂര്‍,കുര്‍ണൂല്‍ വഴി പുതിയ പ്രതിദിന ട്രെയിൻ സര്‍വീസ് തുടങ്ങണമെന്നാണ് ആവശ്യം

You may also like

error: Content is protected !!
Join Our WhatsApp Group