ബെംഗളൂരു: ഡിജെഹള്ളിയിൽ 4 ലക്ഷം രൂപയുടെ ഓൺലൈൻ പാഴ്സലുമായി ഡെലിവറി ബോയ് മുങ്ങി. ഇ-കൊമേഴ്സ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഷെയ്ഖ് ബാബജൻ ആണ് വിതരണം ചെയ്യുന്നതിനുള്ള 61 പാഴ്സലുകളുമായി മുങ്ങിയത്.ലാപ്ടോപ്, ഐഫോൺ, സ്മാർട് വാച്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജോലിക്കു കയറിയതിനു ശേഷമുള്ള രണ്ടാം ദിവസമായിരുന്നു സംഭവം. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ജോലി നേടിയതെന്നു പൊലീസ് അറിയിച്ചു.
വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകന്‍
ന്യൂയോര്‍ക്ക്: വാട്ട്‌സ്‌ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാം സ്ഥാപകന്‍. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ വാട്ട്സ്‌ആപ്പ് ഒഴികെ ഏത് മെസേജിംഗ് ആപ്ലിക്കേഷനും ഉപയോഗിക്കാമെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകന്‍ പവല്‍ ഡുറോവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച വാട്ട്സ്‌ആപ്പില്‍ കണ്ടെത്തിയ സുരക്ഷാ പിഴവാണ് ഈ വിമര്‍ശനത്തിന്‍റെ അടിസ്ഥാനം. വാട്ട്സ്‌ആപ്പ് ഉപയോക്താവിന്‍റെ നമ്ബറിലേക്ക് വീഡിയോ കോള്‍ ചെയ്ത് ഒരു ഹാക്കര്‍ക്ക് അവരുടെ ഫോണ്‍ ഹൈജാക്ക് ചെയ്യാനുള്ള സാധ്യത നല്‍കുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയത്.
ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചതായി വാട്ട്സ്‌ആപ്പ് ഉടമകളായ മെറ്റ പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി അവര്‍ ചാരവൃത്തിക്ക് വഴിയൊരുക്കുന്നുവെന്നും ഡുറോവ് പറഞ്ഞു.വാട്ട്സ്‌ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലേക്കും ഹാക്കര്‍മാര്‍ക്ക് പൂര്‍ണ ആക്സസ് ലഭിക്കുമെന്ന് ഡുറോവ് തന്‍റെ ടെലഗ്രാം ചാനലില്‍ കുറിച്ചു.
ഓരോ വര്‍ഷവും, വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങള്‍ എത്ര ധനികനാണെങ്കിലും, നിങ്ങളുടെ ഫോണില്‍ വാട്ട്സ്‌ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല’ ഡുറോവ് പറഞ്ഞു.