Home Featured എട്ട് വയസുകാരി നല്‍കിയ തെറ്റായ പരാതി നൽകി : ബെംഗളൂരുവില്‍ ഫുഡ് ഡെലിവറി ഏജന്റിന് മര്‍ദ്ദനം.

എട്ട് വയസുകാരി നല്‍കിയ തെറ്റായ പരാതി നൽകി : ബെംഗളൂരുവില്‍ ഫുഡ് ഡെലിവറി ഏജന്റിന് മര്‍ദ്ദനം.

ബെംഗളൂരുവില്‍ ഫുഡ് ഡെലിവറി ഏജന്റിന് എട്ട് വയസുകാരി നല്‍കിയ തെറ്റായ പരാതിയില്‍ മര്‍ദ്ദനം. ഫുഡ് ഡെലിവറി ഏജന്റ് തന്നെ നിര്‍ബന്ധിച്ച്‌ ടെറസില്‍ കൊണ്ടുപോയെന്ന കുട്ടിയുടെ പരാതിയിലാണ് ജനങ്ങള്‍ 30 കാരനായ ഫുഡ് ഡെലിവറി ഏജന്റിനെ മര്‍ദിച്ചത്.പോലീസ് നീലാദ്രി റോഡിലെ അപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ ശേഖരിക്കുകയും പെണ്‍കുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് പോയി അവിടെ കളിക്കുന്നത് കണ്ടെത്തുകയും ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

എന്തുകൊണ്ടാണ് കുട്ടി നുണ പറഞ്ഞതെന്ന് അറിയില്ല, തനിക്ക് ഇപ്പോഴും തോളില്‍ വേദനയുണ്ട് ദമ്ബതികള്‍ക്കൊപ്പമുണ്ടായിരുന്ന എല്ലാവരും സെക്യൂരിറ്റി ഗാര്‍ഡുകളോടൊപ്പം ചേര്‍ന്ന് മര്‍ദിച്ചെന്നും ഏജന്റ് പോലീസിനോട് പറഞ്ഞു. ‘ഞാൻ ഇപ്പോള്‍ സിക്ക് ലീവിലാണ്. കൃത്യമായ അന്വേഷണം നടത്തിയതിന് ബെംഗളൂരു സിറ്റി പോലീസിന് ഞാൻ നന്ദി പറയുന്നു. സിസിടിവി ദൃശ്യങ്ങളാണ് എന്നെ രക്ഷിച്ചത്. അതുകൊണ്ട് തന്നെ സിസിടിവി ക്യാമറ ഇല്ലായിരുന്നെങ്കിലോ എന്നത് എന്നെ ഏറെ ആശങ്കപ്പെടുത്തുന്നു?’എന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അന്വേഷണത്തില്‍ ക്ലാസ് സമയത്ത് കളിച്ചതിന് മാതാപിതാക്കള്‍ തല്ലുമെന്ന് ഭയന്നാണ് ഇങ്ങനെ പറഞ്ഞതെന്ന് കുട്ടി സമ്മതിച്ചു. ഡെലിവറി ഏജന്റിനോട് കുട്ടിയുടെ മാതാപിതാക്കള്‍ ക്ഷമ ചോദിച്ചു. പോലീസ് ഇയാളോട് എതിര്‍പരാതി നല്‍കാൻ ആവശ്യപ്പെട്ടപ്പോള്‍ ‘ഉടൻ, ഞാൻ എന്റെ ഭാര്യയോടും മകളോടും ഒപ്പം സ്വദേശമായ അസമിലേക്ക് താമസം മാറും. ഇവിടെ ഒരു പരാതി ഫയല്‍ ചെയ്താല്‍ നിയമ നടപടികള്‍ക്കായി ഇവിടെ സന്ദര്‍ശിക്കേണ്ടി വരും. കോടതി വിചാരണ, എനിക്ക് താങ്ങാൻ കഴിയില്ല. എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

സൂര്യാഘാതം; വിവാഹത്തിനു ഏതാനും മണിക്കൂറുകള്‍ക്കുമുന്‍പ് വരന്‍ മരിച്ചു

വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്കുമുൻപ് വരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഹൈദരാബാദിലെ കുമുരം ഭീം ആസിഫാബാദിലാണ് സംഭവം.ഗുണ്ട്‌ല തിരുപ്പതി(32) ആണ് മരിച്ചത്.വിവാഹക്ഷണക്കത്ത് നല്‍കുന്നതിനിടെയാണ് ശക്തമായ സൂര്യാഘാതമേറ്റത്. പിന്നാലെ ഛര്‍ദിയും വയറിളക്കവും തുടങ്ങി ആരോഗ്യനില മോശമാകുകയും ചെയ്തു.

തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചു.ഇവിടത്തെ ചികിത്സയിലും ആരോഗ്യനില മോശമായി തുടര്‍ന്നതോടെ മറ്റ് രണ്ട് ആശുപത്രികളിലും മാറിമാറി ചികിത്സ നല്‍കിനോക്കി. എന്നാല്‍, ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group