![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാസ്ക് ധരിക്കാതെ ഒന്നിലധികം പേര്‍ക്ക് കാറില്‍ യാത്ര ചെയ്യാന്‍ അനുമതി നല്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് തുടരണം. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നേരത്തെ, കാറില്‍ തനിച്ച് യാത്ര ചെയ്യുമ്ബോള്‍ മാസ്ക് ധരിക്കാതിരിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നിലധികം പേര്‍ക്ക് കാറില്‍ മാസ്ക് ധരിക്കാതെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ ഈടാക്കാന്‍ ഉത്തരവുണ്ട്. മുന്‍പ് 2000 രൂപയായിരുന്നു പിഴ. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റെസ്റ്ററന്റ് ഉള്‍പ്പെടെ കടകള്‍ക്ക് രാത്രി വൈകിയും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. 11,499 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. 255 പേരുടെ മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തി. 4,29,05,844 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5,13,481 പേര് മരിക്കുകയും ചെയ്തു.
- പൂർത്തിയാകുന്നത് സ്വപ്ന പാത ;ബെംഗളൂര-മൈസൂരു പാത ഒക്ടോബറോടെ പൂർത്തിയാകും
- മാക്കൂട്ടം ചുരം പാതയിൽ ട്രാവലർ മറിഞ്ഞ് നാല് പേർക്ക് പരിക്ക്
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/02/26024850/Copy-of-covid-19-covid-19-vaccine-vaccination-Made-with-PosterMyWall-1024x1024-1-1024x1024-1-1-1024x1024.jpg)