Home Featured ബെംഗളൂരു:കന്നഡ പരസ്യങ്ങൾ മനസിലാകുന്നില്ലെന്ന് ഗൂഗിളിനോട് പരാതി അറിയിച്ച് വിദ്യാർത്ഥിനി ;വ്യാപക പ്രതിഷേധം

ബെംഗളൂരു:കന്നഡ പരസ്യങ്ങൾ മനസിലാകുന്നില്ലെന്ന് ഗൂഗിളിനോട് പരാതി അറിയിച്ച് വിദ്യാർത്ഥിനി ;വ്യാപക പ്രതിഷേധം

ബെംഗളൂരു: കന്നഡ പരസ്യങ്ങൾ മനസിലാകുന്നില്ലെന്ന് ഗൂഗിളിനോട് പരാതി അറിയിച്ച വിദ്യാർഥിനിയുടെ ട്വീറ്റിൽ പ്രതിഷേധ കമന്റുകളുമായി കന്നഡിഗർ. ബെംഗളൂരുവിൽ താമസിക്കുന്ന ഐഐഐടി വിദ്യാർഥിനിയായ അമീഷ അഗർവാൾ ആണ് കന്നഡയിലെ പരസ്യങ്ങൾ ഒഴിവാക്കാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടത്. താൻ ബെംഗളുരുവിൽ താമസിക്കുന്നുണ്ടെങ്കിലും തനിക്ക് കന്നഡ സംസാരിക്കാനോ മനസിലാക്കാനോ സാധിക്കുന്നില്ലെന്നും ഇക്കാരണത്താൽ യൂട്യൂബിലും, ഗൂഗിളിലും കന്നഡ പരസ്യങ്ങൾ കാണിക്കരുതെന്നുമായിരുന്നു അമീഷയുടെ ട്വീറ്റ്.അമീഷയുടെ ട്വീറ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് കാരണമായി.

ബെംഗളൂരുവിൽ താമസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കന്നഡ അറിഞ്ഞിരിക്കണമെന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. ഇവിടെയുള്ളവർ നിങ്ങളുടെ ഭാഷയല്ല, മറിച്ച് നിങ്ങൾ കന്നഡയാണ് പഠിക്കേണ്ടതെന്ന് നിരവധി പേർ കമന്റ് ചെയ്തു.സംഭവം വൈറൽ ആയതോടെ അമീഷ വിശദീകരണ പോസ്റ്റുമായി രംഗത്തെത്തി. ഉപയോക്താക്കൾക്ക് പരസ്യങ്ങൾ നിർദേശിക്കുന്ന അൽഗോരിതത്തെക്കുറിച്ച് ഗൂഗിളിന് ഫീഡ്ബാക്ക് നൽകാൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും ഭാഷയെ മോശമാക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും അമീഷ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group