Home Featured ബംഗളുരുവിൽ നിന്ന് മോഷണം പോയ കിറ്റ് കിട്ടി’; നന്ദി അറിയിച്ച്‌ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍

ബംഗളുരുവിൽ നിന്ന് മോഷണം പോയ കിറ്റ് കിട്ടി’; നന്ദി അറിയിച്ച്‌ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ‌പി‌എല്‍) ക്ലബ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്രിക്കറ്റ് കിറ്റുകള്‍ മോഷ്‌ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.ഡല്‍ഹി മാനേജ്‌മെന്‍റ് നല്‍കിയ പരാതി അന്വേഷിച്ച ബെംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രതികളില്‍ നിന്നും 17 ബാറ്റുകള്‍, ഗ്ലൗവ്‌സ്, ഹെല്‍മെറ്റുകള്‍, പാഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ക്രിക്കറ്റ് കളിക്കാനാണ് കിറ്റ് മോഷ്‌ടിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഈ മാസം 15ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് പിന്നാലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്രിക്കറ്റ് കിറ്റുകള്‍ നഷ്‌ടമായത്. ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമിയിലായിരുന്നു മത്സരം നടന്നത്. തുടര്‍ന്ന് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയിലേക്ക് സാധനങ്ങള്‍ തിരികെ എത്തിച്ചപ്പോഴാണ് കിറ്റുകള്‍ നഷ്‌ടമായ വിവരം താരങ്ങള്‍ മനസിലാക്കുന്നത്.

ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍, യാഷ് ദുള്‍, ഫില്‍ സോള്‍ട്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ബാറ്റുകളായിരുന്നു മോഷണം പോയത്. വിവരം അറിഞ്ഞതിന് പിന്നാലെ ഡല്‍ഹി മാനേജ്‌മെന്‍റ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസന്വേഷണത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തന്നെ മോഷണം നടന്നതായി സംശയം ഉയര്‍ന്നിരുന്നു. ഇതിന്‍റെ ചുവടുപറ്റിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. മോഷ്‌ടിക്കപ്പെട്ട ക്രിക്കറ്റ് കിറ്റ് കണ്ടെത്തിയതിന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പൊലീസിന് നന്ദി അറിയിച്ചിട്ടുണ്ട്.

വ്യാജ ടിക്കറ്റ് വില്‍പ്പനയ്‌ക്ക് ഓരാള്‍ പിടിയില്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ വ്യാജ ടിക്കറ്റ് വിറ്റതിന് ഒരാള്‍ ബെംഗളൂരു പൊലീസിന്‍റെ പിടിയില്‍. സ്റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.

ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റുകളുടെ ടിക്കറ്റ് വിതരണ ചുമതലയുള്ള സുമന്ത് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ദര്‍ശന്‍, സുല്‍ത്താന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ദര്‍ശനാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ടൂര്‍ണമെന്‍റിനിടെ പാര്‍ട്ട് ടൈം സ്റ്റാഫായി ജോലി ചെയ്‌തുവന്നിരുന്നത്. ജോലിയുടെ ഭാഗമായി താത്കാലിക തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ബാര്‍ കോഡും ഇയാള്‍ക്ക് നല്‍കിയിരുന്നു.

ഈ ബാര്‍ക്കോഡ് ദുരുപയോഗം ചെയ്‌താണ് ദര്‍ശനും സുല്‍ത്താനും ചേര്‍ന്ന് വ്യജ ടിക്കറ്റ് ഉണ്ടാക്കിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരൊറ്റ ബാര്‍കോഡില്‍ നിന്ന് നിരവധി ക്യുആര്‍ കോഡുകള്‍ സൃഷ്‌ടിച്ചതായി കണ്ടെത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group