ന്യൂഡല്‍ഹി: കര്‍ണാടകക്ക് പുറമെ ഡല്‍ഹിയിലും ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് നിയന്ത്രണം. ഡല്‍ഹിയില്‍ കോവിഡ് ഒമൈക്രോണ്‍ വകഭേദം പടരുന്നതിനാല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍.എല്ലാ പൊതുപരിപാടികളും കൂടിചേരലുകളും നിരോധിച്ചിരിക്കുകയാണെന്ന് ഡല്‍ഹി ദുരന്ത നിവരാണ അതോറിറ്റി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും ഉറപ്പ് വരുത്തണമെന്നും ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ക്കറ്റുകളിലും മറ്റും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും അല്ലാത്തവരെ മാര്‍ക്കുകളില്‍ പ്രവേശിപ്പിക്കരുതെന്നും തൊഴിലാളി സംഘടനകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
1.ഡല്‍ഹിയില്‍ 57 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേന്ദ്ര ഭരണ പ്രദേശങ്ങളെ അപേക്ഷിച്ചും ഏറ്റവും ഉയര്‍ന്ന കേസാണിത്. ഇന്ത്യയില്‍ മൊത്തം 213 ഒമൈക്രോണ്‍ കേസുകലാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദമായ ഒമൈക്രോണ്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു, വാര്‍ റൂമുകളും, ആവശ്യമെങ്കില്‍ രാത്രികാല ഖര്‍ഫ്യൂകളും, ആംബുലന്‍സ്, ഓക്‌സിജന്‍, മരുന്ന്, ആശുപ്ത്രി കിടക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
2.കൂടാതെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും, എടുക്കുന്ന നടപടികള്‍ ശ്രദ്ധയോടെ തന്നെ സ്വീകരിക്കണമെന്നും, കര്‍ശനവും വേഗത്തിലുമുള്ള നിയന്ത്രണങ്ങള്‍ എടുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ കത്തില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,47,58,481 എത്തിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് 6,317പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെത്തെക്കാര്‍ 18 ശതമാനമാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ 5,326 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 318 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മഹാമാരി തുടങ്ങിയത് മുതല്‍ ഇതുവരെ 4.78 ലക്ഷം പേരാണ് മരിച്ചത്.
3.ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരം മറ്റ് ഡല്‍റ്റാ വകഭേദങ്ങളെക്കാള്‍ കൂടുതല്‍ പടര്‍ന്നുടിക്കുന്ന വകഭേദമാണ് ഒമൈക്രോണ്‍. കോവിഡില്‍ നിന്ന് മുക്തമായവര്‍ക്കും, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നുവെന്നത് ആശങ്കാജനകമായി തന്നെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. നിലവില്‍ 624 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടെ രാജ്യ തലസ്ഥാനത്ത് ഏറ്റുവും ഉയര്‍ന്ന കോവിഡ് കേസാണിത്.
4.മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 0.2 ശതമാനമാണ്. രോഗ മുക്തി നിരക്ക് 98.21 ശതമാനവും. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. 58 രോഗികള്‍ ആശുപ്ത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുമുണ്ട്. ഇതോടെ 25,102 രോഗികളാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മരണ നിരക്ക് 1.74 ശതമാനമാണ്. 289 രോഗികള്‍ വീടുകളില് നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ ഇതുവരെ 14,42,515 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
5.ഡല്‍ഹിക്ക് പുറമെ കര്‍ണാടകയിലും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നതിനാലും ദിനംപ്രതി ഒമൈക്രോണ്‍ കേസുകളുടെ വര്‍ധനവും കണക്കിലെടുത്താണ് കര്‍ണാടക സര്‍ക്കാര്‍ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പുതിയ നിയന്ത്രണം ഏര്‍പ്പാടുത്തിയിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെട്ടുത്തിയിരിക്കുന്നതെന്നും ഈ കാലയളവില്‍ ജനങ്ങളുടെ കൂടിചേരലുകളും, ആഘോഷങ്ങളും അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
6.പുതുവത്സര ആഘോഷത്തിന്റ ഭാഗമായി പൊതു ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്നും, അതേസമയം അമ്ബത് ശതമാനം ആളുകളുടെ പ്രവേശനത്തോടെ പബ്ബുകളിലും, ക്ലബ്ബുകളിലും, റസ്റ്റോറന്റുകളിലും, പ്രവേശിക്കാമെന്നും എന്നാല്‍ ഡിജെ പോലുള്ള പ്രത്യേക പരിപാടികള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് വര്‍ധിച്ച് വരുന്ന് ഒമൈക്രോണിന്റെയും കോവിഡിന്റെയും വര്‍ധനവ് എല്ലാവരുടെ മനസ്സിലും വേണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
7.വിദഗ്ധരുടെ അഭിപ്രായപ്രകാരമാണ് സംസ്ഥാന വ്യാപകമായി ആള്‍ക്കൂട്ടം ചേര്‍ന്നുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാന വ്യാപകമായിആള്‍ക്കൂട്ടം ചേര്‍ന്നുള്ള പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ താീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റെസ്റ്റോറന്റുകളിലും, ക്ലബ്ബുകളിലും, ഡിജെ പാര്‍ട്ടികളോ മറ്റോ അനുവദിക്കില്ലെന്നും ക്ലബ്ബിലും, റസ്റ്റോറന്റുകളിലും 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാമെന്നും എന്നാല്‍ ഡിജെ പാര്‍ട്ടികളും പ്രത്യേക പരിപാടികളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
8.അപ്പാര്‍ട്ട്‌മെന്റുകളിലും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നും ഡിജെ പാര്‍ട്ടികള്‍ പോലുള്ള ആഘോഷങ്ങള്‍ നടത്തരുതെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് റസിഡന്റ് അസോസിയേഷന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ വിശദമായ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒമൈക്രോണിന്റെയും കോവിഡിന്റെയും വര്‍ധനവിന്റെ ഭാഗമായി കര്‍ണാടകയിലാകമാനം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനമായിരുന്നു കര്‍ണാടക. അതിനാല്‍ തന്നെ അന്ന് മുതല്‍ കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
9.കൂടാതെ കേന്ദ്രസര്‍ക്കാരും പുതുവത്സര ക്രിസ്തുമസ് ആഘോഷങ്ങള്‍ പരമാവധി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഒമൈക്രോണ്‍ കൂടി വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നത്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും, ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഇടയില്‍ കോവിഡിനെയും, ഒമൈക്രോണിനെയും മറക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.