ഒന്നിച്ചുള്ള ജീവിത യാത്രയിലേക്ക് ആദ്യ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീർ സിംഗും.താരദമ്ബതികള്‍ക്ക് പെണ്‍കുഞ്ഞാണ് പിറന്നത്. ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യത്തെ കുറച്ച് ചിത്രങ്ങളില്‍ നടി ജീൻസ് ധരിച്ച് ലെസി ബ്രായും കാർഡിഗനും അണിഞ്ഞാണ് ദീപികയെ കാണുന്നത്, മറ്റ് ഫോട്ടോകളില്‍, കറുത്ത പാന്‍റ്സ്യൂട്ട് ധരിച്ചാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്.ഇതിന് പിന്നാലെ മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് താരങ്ങള്‍ തങ്ങളുടെ ആഡംബര കാറില്‍ എത്തുന്നതും പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വാർത്തയാണ് പുറത്തെത്തുന്നത്.കുഞ്ഞിന് ജന്മം നല്‍കുന്നതിനു മുന്നോടിയായി ദീപികയും രണ്‍വീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപിക (Deepika padukone) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതറിഞ്ഞ് ആരാധകർ ആശംസകളുമായി എത്തുന്നുണ്ട്. എന്നാല്‍ മാതാപിതാക്കളായ കാര്യം താരങ്ങള്‍ ഇതുവരെയും ആരാധകരുമായി പങ്കു വെച്ചിട്ടില്ല.
ചെന്നായ ഭീതി നിലനില്‍ക്കെ കുറുക്കനും; ഉത്തര്‍പ്രദേശില്‍ വീണ്ടും വന്യജീവി ആക്രമണം
ചെന്നായ ഭീതിയ്ക്കുപുറമെ ഉത്തർപ്രദേശില്‍ കുറുക്കന്റെ ആക്രമണവും. ഉത്തര്പ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് കുറുക്കന്മാരുടെ ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം 12 പേര്ക്ക് പരിക്കേറ്റത്.ജഹനാബാദ് പ്രദേശത്തെ സുസ്വാര്, പന്സോലി ഗ്രാമങ്ങളില് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കുറുക്കന്മാര് ആക്രമിച്ചതെന്ന് നാട്ടുകാര് പറഞ്ഞു. കുട്ടികളെ രക്ഷിക്കാന് നാട്ടുകാർ ഓടിയെത്തുകയായിരുന്നു.
എന്നാല്‍ അവരെയും കുറുക്കന്മാര് ആക്രമിച്ചു.ആക്രമണത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടര്ന്ന് പ്രാദേശിക ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബഹ്റൈച്ച് ജില്ലയില് ചെന്നായ്ക്കളുടെ ആക്രമണത്തില് നിരവധി കുട്ടികളടക്കം 10 പേര് മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുന്പാണ് പിലിഭിത്തില് കുറുക്കന്മാരുടെ ആക്രമണം ഉണ്ടായത്.