Home Featured എ​ന്റെ ആദ്യത്തെയും അവസാനത്തെയും ശ്രമം, ഇനിയില്ല -ദീപിക പദുകോണ്‍ പറയുന്നു

എ​ന്റെ ആദ്യത്തെയും അവസാനത്തെയും ശ്രമം, ഇനിയില്ല -ദീപിക പദുകോണ്‍ പറയുന്നു

ബോളിവുഡിലെ പ്രശസ്ത നടിയാണ് ദീപിക പദുകോണ്‍. തുറന്ന നിലപാടുകള്‍ കൊണ്ടും ഇവര്‍ പലപ്പേഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ ഡല്‍ഹി യൂനിവേഴ്സിറ്റികളില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പിന്തുണ അര്‍പ്പിച്ച്‌ അര്‍ദ്ധരാത്രിയില്‍ ദീപിക കാമ്ബസില്‍ എത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ രസകരമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി.

‘എന്റെ ആദ്യത്തേയും അവസാനത്തേയും ശ്രമം’ എന്ന അടിക്കുറിപ്പില്‍ 12-ാം വയസ്സില്‍ എഴുതിയ കവിത പങ്കിട്ടിരിക്കുകയാണ് നടി. അവരെ പിന്തുണക്കുന്ന സിനിമ പ്രേമികള്‍ ഇതിനെ ഏറ്റവും മികച്ചത് എന്ന് പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

തനിക്ക് 12 വയസ്സുള്ളപ്പോള്‍ എഴുതിയ ‘ഐ ആം’ എന്ന കവിതയാണ് നടി പോസ്റ്റ് ചെയ്തത്. തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലാണ് കവിത പങ്കുവെച്ചത്. “കവിത എഴുതാനുള്ള എന്റെ ആദ്യത്തേയും അവസാനത്തേയും ശ്രമം! ഇത് ഏഴാം ക്ലാസിലായിരുന്നു. എനിക്ക് 12 വയസ്സായിരുന്നു. കവിതക്ക് ‘ഞാന്‍’ എന്നായിരുന്നു പേര്”. കവിതയും പങ്കുവെച്ചിട്ടുണ്ട്.

“ഞാന്‍ സ്നേഹവും കരുതലും ഉള്ള ഒരു കുട്ടിയാണ്, നക്ഷത്രങ്ങള്‍ എത്രത്തോളം എത്തുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. തിരമാലകളുടെ കുതിച്ചുചാട്ടം ഞാന്‍ കേള്‍ക്കുന്നു. ആഴത്തിലുള്ള നീലക്കടല്‍ ഞാന്‍ കാണുന്നു. ദൈവത്തിന്റെ സ്നേഹമുള്ള കുട്ടിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരു സ്നേഹവും കരുതലുമുള്ള കുട്ടി. ഞാന്‍ വിടരുന്ന പുഷ്പമായി നടിക്കുന്നു. ഞാന്‍ ദൈവത്തിന്റെ സാന്ത്വന കരങ്ങള്‍ അനുഭവിക്കുന്നു. ഞാന്‍ മലകളെ സ്പര്‍ശിക്കുന്നു…’ -ഇങ്ങനെ പോകുന്നു കവിതയിലെ വരികള്‍. നിരവധി പേര്‍ ഇതിനെ പിന്തുണച്ച്‌ രംഗത്തെത്തി. “നിങ്ങള്‍ക്ക് 36 വയസ്സുണ്ട്. എന്നിട്ടും നിങ്ങള്‍ തീര്‍ച്ചയായും സ്നേഹവും കരുതലുമുള്ള ഒരു കുട്ടിയെപ്പോലെയാണ്” -ഒരാള്‍ കമന്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group