Home Featured മംഗളൂരു-മുംബൈ റൂട്ടില്‍ പ്രത്യേക ദീപാവലി ട്രെയിൻ സർവീസ്

മംഗളൂരു-മുംബൈ റൂട്ടില്‍ പ്രത്യേക ദീപാവലി ട്രെയിൻ സർവീസ്

മംഗളൂരു: ദീപാവലി സീസണില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരു ജങ്ഷനും മുംബൈ ലോകമാന്യ തിലക് സ്റ്റേഷനും ഇടയില്‍ റെയില്‍വേ പ്രത്യേക സർവിസുകൾ നടത്തും. ട്രെയിന്‍ നമ്പര്‍ 01187 ലോകമാന്യ തിലക് (ടി) – മഡ്ഗാവ് ജങ്ഷന്‍ നവംബര്‍ 13 വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 10.15ന് ലോകമാന്യ തിലകില്‍നിന്ന് പുറപ്പെടും. ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10.30ന് മഡ്ഗാവില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 01188 മഡ്ഗാവ് ജങ്ഷന്‍-ലോകമാന്യ തിലക് (ടി) സ്പെഷല്‍ മഡ്ഗാവില്‍ നിന്ന് നവംബര്‍ 14 വരെ എല്ലാ തിങ്കളാഴ്ചയും രാവിലെ 11.30 മണിക്ക് പുറപ്പെടും. ട്രെയിന്‍ അതേ ദിവസം തന്നെ രാത്രി 11.45 ന് ലോകമാന്യ തിലകില്‍ എത്തിച്ചേരും. താനെ, പന്‍വേല്‍, റോഹ, മംഗാവ്, ഖേഡ്, ചിപ്ലൂണ്‍, സംഗമേശ്വര്‍ റോഡ്, രത്നഗിരി, രാജപൂര്‍ റോഡ്, വൈഭവ്വാദി റോഡ്, കങ്കാവലി, സിന്ധുദുര്‍ഗ്, കുടല്‍, സാവന്ത്വാഡി റോഡ്, തിവിം, കര്‍മാലി സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും.

ട്രെയിന്‍ നമ്പര്‍ 01185 ലോകമാന്യ തിലക് (ടി)-മംഗളൂരു ജങ്ഷന്‍ സ്പെഷല്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 11 വരെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 10.15ന് ലോകമാന്യ തിലകില്‍ നിന്ന് (ടി) പുറപ്പെടും. ട്രെയിന്‍ അടുത്ത ദിവസം വൈകീട്ട് 05.05ന് മംഗളൂരുവില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 01186 മംഗലൂരു ജങ്ഷന്‍-ലോകമാന്യ തിലക് (ടി) സ്പെഷല്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 12 വരെ എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 06.45ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടും.

ട്രെയിന്‍ അടുത്ത ദിവസം ഉച്ചക്ക് 02.25 മണിക്ക് ലോകമാന്യ തിലകില്‍ എത്തിച്ചേരും. താനെ, പന്‍വേല്‍, റോഹ, ഖേഡ്, ചിപ്ലൂണ്‍, സംഗമേശ്വര്‍ റോഡ്, രത്നഗിരി, കങ്കാവലി, സിന്ധുദുര്‍ഗ്, കുടല്‍, സാവന്ത്വാഡി റോഡ്, തിവിം, കര്‍മ്മാലി, മഡ്ഗാവ്, കാര്‍വാര്‍, ഗോകര്‍ണ റോഡ്, കുംത, മുര്‍ഡേശ്വര്‍, ഭട്കല്‍, മൂകാംബിക റോഡ് ബൈന്ദൂര്‍, കുന്ദാപുര, ഉഡുപി, മുല്‍ക്കി, സൂറത്ത്കല്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും

പ്രായം തെളിയിച്ചിട്ട് ഇനി ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചാല്‍ മതി; ഏജ് വെരിഫിക്കേഷന്‍ ഇന്ത്യയിലെത്തി

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ ഇനി പ്രായം തെളിയിക്കണം. പ്ലാറ്റ്‌ഫോമിന്റെ പുതിയ ഏജ് വെരിഫിക്കേഷന്‍ സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു.18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകള്‍ ഏജ് വേരിഫിക്കേഷനിലൂടെ തങ്ങളുടെ പ്രായം തെളിയിക്കേണ്ടി വരും. നിലവിലെ പ്രായപൂര്‍ത്തിയായ ആളുകളുടെ അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമല്ല.

ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്ലാറ്റ്‌ഫോം ഇത്തരമൊരു ടൂള്‍ കൊണ്ടുവന്നിരിക്കുന്നത്.ഈ വര്‍ഷം ആദ്യം അമേരിക്കയിലെ കൗമാരക്കാരുടെ ഇടയിലാണ് ഇന്‍സ്റ്റഗ്രാം ഏജ് വേരിഫിക്കേഷന്‍ ടൂള്‍ പരീക്ഷിച്ചത്. ഇത് വിജയം കണ്ടതിന് പിന്നാലെയാണ് ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കായി ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാറ്റ്‌ഫോമില്‍ ഏജ് വേരിഫിക്കേഷന്റെ പുതിയ ഫീച്ചര്‍ വന്നതോടെ സോഷ്യല്‍ വൗച്ചിങ് എന്ന ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാം നീക്കം ചെയ്യും. സോഷ്യല്‍ വൗച്ചിങ് ഫംഗ്ഷന്‍ ഉപയോക്താക്കളിലൂടെ അവരുടെ മ്യൂച്വല്‍ ഫോളോവേഴ്‌സിനെ കുറിച്ച്‌ അറിയാനും അവരുടെ പ്രായം 18ന് മുകളിലാണോ എന്ന് ഉറപ്പാക്കാനുമായിട്ടുള്ളതാണ്.ഇന്ത്യയിലെ ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്റെ പ്രായം 18 വയസിന് താഴെയായിട്ടാണ് അക്കൗണ്ടില്‍ ഉള്ളതെങ്കില്‍ അയാള്‍ക്ക് യഥാര്‍ത്ഥ പ്രായം 18 മുകളില്‍ ആയെങ്കില്‍ പ്രായം അക്കൗണ്ടില്‍ മാറ്റുന്നതിന് ഏജ് വേരിഫിക്കേഷന്‍ വേണ്ടി വരും.

ഇതുവരെയായി ഇന്‍സ്റ്റഗ്രാമില്‍ ഏജ് വേരിഫിക്കേഷനായി മൂന്ന് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. ഫോട്ടോ ഐഡി ഡോക്യുമെന്റ് അപ്ലോഡ് ചെയ്യുക, മ്യൂച്വല്‍ ഫ്രണ്ട്‌സിനോട് പ്രായം പരിശോധിക്കാന്‍ ആവശ്യപ്പെടുക, സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കുക എന്നിവയായിരുന്നു ഈ ഓപ്ഷനുകള്‍. ഇതില്‍ മ്യൂച്വല്‍ ഫ്രണ്ട്‌സിനോട് പ്രായം പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഓപ്ഷന്‍ ഇനി ലഭിക്കുകയില്ല.

സോഷ്യല്‍ വൗച്ചിങ് ഫീച്ചര്‍ നീക്കം ചെയ്ത് കഴിഞ്ഞാല്‍ മറ്റ് രണ്ട് ഓപ്ഷനുകള്‍ മാത്രമേ പ്രായം പരിേേശാധിക്കാന്‍ ലഭിക്കുകയുള്ളു.ഇനി മുതല്‍ ഉപയോക്താവിന് 18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ട് എന്ന് ഇന്‍സ്റ്റാഗ്രാമിനെ ബോധ്യപ്പെടുത്താന്‍ ഫോട്ടോ ഐഡി നല്‍കുകയോ ഒരു വീഡിയോ സെല്‍ഫി ഷൂട്ട് ചെയ്യുകയോ വേണം. ഈ സെല്‍ഫി വീഡിയോയിലൂടെ പ്രായം കണ്ടെത്താനുള്ള സംവിധാനം ഇന്‍സ്റ്റഗ്രാം തയ്യാറാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ മാതൃ കമ്ബനിയായ മെറ്റ, യുകെ ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഐഡന്റിറ്റി വെരിഫിക്കേഷന്‍ സേവന ദാതാവായ യോട്ടിയുമായി ചേര്‍ന്നാണ് ഈ സെല്‍ഫി വീഡിയോകള്‍ വിശകലനം ചെയ്ത് പ്രായം കണ്ടെത്താനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group