ഓണ്‍ലൈനായി പണമടച്ചിട്ടും ട്രക്കിങ് ട്രൗസർ വിതരണം ചെയ്യാത്ത സ്പോർട്സ് ആക്സസറീസ് സ്റ്റോറായ ഡിക്കാത്ലോണിന് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ 35,000 രൂപ പിഴ ചുമത്തി.ഉപഭോക്താവ് ഇതിനകം അടച്ച 1399 രൂപക്ക് ഒമ്ബത് ശതമാനം വാർഷിക പലിശയും സേവനത്തിലെ കുറവിന് 25,000 രൂപയും കേസ് ചെലവായി 10,000 രൂപയുമാണ് ചുമത്തിയത്.ഉള്ളാള്‍ സോമേശ്വര സ്വദേശി മോഹിത് നല്കിയ പരാതിയില്‍ വാദം കേട്ട ദക്ഷിണ കന്നട ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ചെയർമാൻ (ഇൻചാർജ്) സോമശേഖരപ്പ ഹണ്ടിഗോള, അംഗം എച്ച്.ജി. ശാരദാമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം, ഉത്തരവ് ലംഘിച്ചാല്‍ കടക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്കി. ഡിക്കാത്ലോണിന്റെ പ്രതിനിധികള്‍ വാഗ്ദാനം ചെയ്ത ഫ്രോക്ലാസ് ട്രക്കിങ് ട്രൗസറുകള്‍ ഓണ്‍ലൈനായി വാങ്ങിയതിന് പരാതിക്കാരൻ 1399 രൂപ നല്കി രസീത് വാങ്ങിയിരുന്നു. എന്നാല്‍, പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ട്രക്കിങ് ട്രൗസറുകള്‍ നല്‍കിയില്ല. ഇതിനുശേഷം, പരാതിക്കാരൻ നഗരത്തിലെ ഇ.ടി.എ മാളിലെ ഡിക്കാത്ലോണിലേക്ക് ഇ-മെയില്‍ ചെയ്ത് പലതവണ ആവശ്യപ്പെട്ടെങ്കിലും പണം തിരികെ ലഭിച്ചില്ല.
ഇതോടെ പരാതിക്കാരൻ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചു. എന്നാല്‍, നോട്ടീസ് പരാതിക്കാരന് തിരിച്ചയച്ചു. ഈ പ്രക്രിയമൂലം മാനസികവും സാമ്ബത്തികവുമായ നഷ്ടം നേരിട്ട പരാതിക്കാരൻ, ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ സെക്ഷൻ 35 പ്രകാരം പരാതി നല്‍കുകയായിരുന്നു.
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാജ്യത്തെ 150 സ്റ്റേഷനുകളില്‍ പ്രത്യേക നവരാത്രി ഭക്ഷണം നല്കി ഇന്ത്യൻ റെയില്‍വേ
നവരാത്രി ഉത്സവ സീസണില്‍ യാത്രചെയ്യുന്നവരുടെ സൌകര്യങ്ങള്‍ പരിഗണിച്ച് രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക നവരാത്രി ഭക്ഷണം നല്‍കുന്നത് ആരംഭിച്ചതായി റെയില്‍വെ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.നവരാത്രി വ്രത സ്പെഷ്യല്‍ താലി മീല്‍സ് വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഓഡർ ചെയ്യാമെന്നും റെയില്‍വെ മന്ത്രാലയം വാർത്താ കുറിപ്പില്‍ അറിയിച്ചു. നവരാത്രി ആഘോഷിക്കുന്നവർക്ക് യാത്രാ വേളയില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടാറുണ്ട്. ഇത് പരിഗണിച്ചാണ് ഇന്ത്യൻ റെയില്‍വെ 150 ഓളം സ്റ്റേഷനുകളില്‍ സ്പെല്്യല് നവരാത്രി ഭക്ഷണം ഒരുക്കുന്നത്.
മുംബൈ സെൻട്രല്‍, ഡല്‍ഹി ജംഗ്ഷൻ, സൂററ്റ്, ജയ്പ്പൂർ,ലഖ്നൌ, പാട്ന ജംഗ്ഷൻ, ലുധിയാന, ദുർഗ്, ചെന്നൈ സെൻട്രല്‍, സെക്കന്ദരാബാദ്, അമരാവതി, ഹൈദരാബാദ്, തിരുപ്പതി, ജലൻഝർ,സിറ്റി, ഉദയ്പ്പൂർ സിറ്റി, ബെംഗളുരു കൻ്റോൻമെന്റ്, ന്യൂ ഡല്‍ഹി, താനെ, പൂനെ, മംഗളൂരു സെൻ്ട്രല് തുടങ്ങി.വയാണ് നവരാത്രി ഭക്ഷണം ലഭ്യമാകുന്ന പ്രധാന സ്റ്റേഷനുകള്‍.നവരാത്രി പ്രത്യേക ഭക്ഷണം തയ്യാറാക്കുന്നതിനും അതിന്റെ ഗുണമേൻമയ്ക്കും പ്രത്യേകം ശ്രദ്ധനല്‍കുമെന്ന് റെയില്‍വേ മന്ത്രാലയിത്തിന്റെ വക്താവ് അറിയിച്ചു.
ഐആർസിടിസി ഇ കാറ്ററിംഗ് വെബ്സൈറ്റ് വഴിയോ ഐആർസിടിസി ആപ്പ് വഴിയോ പിഎൻആർ നമ്ബർ ഉപയോഗിച്ച് നവരാത്രി പ്രത്യേക ഭക്ഷണം ഓർഡർ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു