Home covid19 ടിപിആർ കുറയുമ്പോഴും മരണനിരക്ക് ഉയർന്ന്‌ ബെംഗളൂരു

ടിപിആർ കുറയുമ്പോഴും മരണനിരക്ക് ഉയർന്ന്‌ ബെംഗളൂരു

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിൽ കോവിഡ് സ്ഥിരീകരണ നിര ക്ക് (ടിപിആർ) കുറയുമ്പോൾ മരണനിരക്ക് (സിഎഫ്ആർ) ഉയരുന്നു.ഇന്നലെ 12 പേർ കൂടി മരിച്ചതോടെ സിഎഫ്ആർ 5.61 ശതമാനമായി ഉയർന്നു. ഇതേവരെയുള്ള മരണം 37953. ഇന്നലെ 214 കോവിഡ് ബാധിതർ കൂടി.ഇതേ വരെ പോസിറ്റീവായത് 2983673 പേർ. സ്ഥിരീകരണ നിരക്ക് 0.27%.

ആശുപത്രികളിൽ ചികിത്സയിലുള്ളത് 9450 പേർ, ബംഗളുരുവിൽ ഇന്നലെ 83 പേർ പോസിറ്റീവായതോടെ ആകെ കോവിഡ് ബാധിതർ 1249501. നഗരത്തിൽ ഇന്നലെ 4 മരണം, ആകെ 16214.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group