നാഗ്പൂര്‍: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി കോള്‍ വന്നത് കര്‍ണാടകയിലെ ജയിലില്‍നിന്ന്.കുപ്രസിദ്ധ ഗുണ്ടാനേതാവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് ബെളഗാവി ജയിലില്‍നിന്ന് മന്ത്രിയുടെ നാഗ്പൂര്‍ ഓഫിസിലെ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനിലേക്ക് വിളിച്ച് മൂന്നു തവണ വധഭീഷണി മുഴക്കിയത്.
ബെളഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് നാഗ്പൂര്‍ കമീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. ജയിലിനുള്ളില്‍ അനധികൃതമായി ഫോണ്‍ ഉപയോഗിച്ചാണ് ഇദ്ദേഹം വിളിച്ചത്. നാഗ്പൂര്‍ പൊലീസ് അന്വേഷണത്തിനായി ബെളഗാവി ജയിലിലേക്ക് തിരിച്ചിട്ടുണ്ട്.
ജയില്‍ അധികൃതര്‍ ജയേഷ് കാന്തയില്‍നിന്ന് ഒരു ഡയറി പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി നാഗ്പൂര്‍ പൊലീസ് നടപടി സ്വീകരിക്കും. ശനിയാഴ്ച രാവിലെ 11.25, 11.32, ഉച്ചക്ക് 12.32 സമയത്തായിരുന്നു ഫോണ്‍കോളുകള്‍. ഗഡ്കരിയെ വധിക്കുമെന്നും ഓഫിസ് തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ ഓഫിസ് പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു
അഞ്ചു ദിവസത്തിനു ശേഷം മീന്‍മുള്ള് പുറത്തെടുത്ത് താരമായി ഡോക്ടര്‍ ഫാരിസ്
പാാപ്പിനിവട്ടം: തൊണ്ടയില്‍ കുടു ങ്ങിയ മീന്‍മുള്ള് അഞ്ചു ദിവസത്തിനു ശേഷം പുറത്തെടുത്തു കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍.ഡോ. ഫാരിസാണ് കൂളിമുട്ടം സ്വദേശി നിസാമുദീന്‍റെ തൊണ്ടയില്‍ കുടുങ്ങിയ അഞ്ചു ദിവസം പഴക്കമുള്ള 2.5 സെന്‍റിമീറ്റര്‍ നീളമുള്ള മീന്‍മുള്ള് പുറത്തെടുത്തത്. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട രോഗിയെ മറ്റുവലിയ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ റഫര്‍ ചെയ്യാതെ തന്നെ ഇഎന്‍ടി സര്‍ജനായ ഫാരിസ് ഹെഡ് ലൈറ്റും ഉപകരണവും ഉപയോഗിച്ചു 20 മിനിട്ടു കൊണ്ട് മുള്ള് പുറത്തെടുക്കുകയായിരുന്നു.
മെഡിക്കല്‍ ഓഫിസര്‍ മന്‍ജിത്ത്, നേഴ്സുമാരായ ബീന, രേവതി, അറ്റന്‍ഡര്‍ ശിവന്‍ എന്നിവരും സഹായികളായി ഉണ്ടായിരുന്നു. പഴവും ചോരുളയും കഴിച്ചിട്ടും രോഗിയുടെ തൊണ്ടയില്‍ തറച്ചിരുന്ന മുള്ള് ഇറങ്ങി പോകാതെ വരികയും വേദന വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്നലെ ഉച്ചയോടെ കൂളിമുട്ടം കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിയസാമുദീന്‍ എത്തിയത്.ഇതിനു മുന്‍പ് മൂക്കില്‍ നിലക്കടലകുടുങ്ങിയ കുട്ടിയെയും ഡോക്ടര്‍ രക്ഷിച്ചിരുന്നു. കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പരിമിതമായ സാഹചര്യത്തിലും സൂക്ഷ്മതയോടെയും കൃത്യതയോടെയും മികച്ച സേവനം കാഴ്ച ഡോ. ഫാരിസിനു അഭിനന്ദനപ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ഡോ. ഫാരിസ് കൊച്ചി നേവല്‍ ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസിലെ പുതുമുഖമായ ഫാരിസ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് മികച്ച രീതിയില്‍ സേവനം ചെയ്യുന്പോള്‍ തീരദേശത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും മേഖലയിലെ പാവപ്പെട്ടവര്‍ക്കും വലിയ നേട്ടമായി മാറുകയാണ്.