Home Featured മോദിയെ വധിക്കാന്‍ ഗൂഢാലോചന’: കേരളത്തിലും കര്‍ണാടകയിലും പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

മോദിയെ വധിക്കാന്‍ ഗൂഢാലോചന’: കേരളത്തിലും കര്‍ണാടകയിലും പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് ദക്ഷിണ കന്നഡ ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നത്. കേരളത്തിലും അഞ്ചിടങ്ങളില്‍ എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്.ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍ത്തംഗടി, ബന്താല്‍, ഉപ്പിനഗഡി, പുത്തൂര്‍, വെനുര തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ നല്‍കിയ മൊഴിയെ ഉദ്ധരിച്ച്‌ കഴിഞ്ഞ വര്‍ഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടിലാണ് മോദി വധ ഗൂഢാലോചനയെക്കുറിച്ച്‌ വിവരങ്ങള്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പട്നാ സന്ദര്‍ശനത്തിനിടെ മോദിയെ വധിക്കാൻ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായാണ് ഇഡിക്ക് ലഭിച്ച മൊഴി. ഈ റിമാൻഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി തെളിവ് ശേഖരിക്കാൻ ഇപ്പോള്‍ കര്‍ണാടകയില്‍ റെയ്ഡ് നടത്തുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍ത്തംഗടി, ബന്താല്‍, ഉപ്പിനഗഡി, പുത്തൂര്‍, വെനുര തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എൻഐഎ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

സജാദ് ഹുസൈൻ, ഫൈസല്‍ അഹമ്മദ്, ശംസുദ്ധീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. പിഎഫ്‌ഐ പ്രവര്‍ത്തകനായ ഷഫീഖ് നല്‍കിയ മൊഴിയില്‍ നിന്നായിരുന്നു മോദി വധ ഗൂഡാലോചനയെക്കുറിച്ച്‌ ഇ ഡിക്ക് വിവരം ലഭിച്ചത്.കര്‍ണാടകയിലും രാജ്യത്തെ വിവിധ ഇടങ്ങളിലും ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും എൻഐഎയും അവകാശപ്പെട്ടിരുന്നു. വൻതോതില്‍ വിദേശ ധന സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പണം വന്നത്. ഇതിന്റെ സ്രോതസ് കണ്ടെത്തുകയാണ് ഇന്ന് നടക്കുന്ന റെയ്ഡിന്റെ ലക്ഷ്യം.

കേരളത്തില്‍ കോഴിക്കോട്, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്.മോദി വധ ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകള്‍ എൻഐഎയ്ക്ക് കഴിഞ്ഞ വര്‍ഷം പട്നയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായിരുന്നു. ഫുല്‍വാരി ശരീഫ് ഭാഗത്തുനിന്ന് അന്ന് പിഎഫ്‌ഐ യുടെ ‘ മിഷൻ 2047 ‘ പുസ്തകവും ലഘു ലേഖകളും തന്ത്ര പ്രധാന രേഖകളും പിടിച്ചെടുത്തെന്ന് എൻഐഎ അവകാശപ്പെട്ടിരുന്നു .

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. 11,801 പേരാണ് ഇന്ന് വിവിധ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്ന് പടിയിറങ്ങുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ വിരമിക്കുന്നത്. 21,537 പേരാണ് ഈ വര്‍ഷം ആകെ വിരമിക്കുന്നത്. ഇതില്‍ പകുതിയിലേറെ പേരാണ് ഇന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഒരുമിച്ചിറങ്ങുന്നത്.സ്‌കൂള്‍ പ്രവേശനം കണക്കിലെടുത്ത് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഈ മാസം ഇത്രയധികം പേരുടെ വിരമിക്കലുണ്ടാകുന്നത്.

ജീവനക്കാര്‍ വിരമിക്കുന്നതോടെ വിവിധ തസ്തികയനുസരിച്ച് 15 മുതല്‍ 80 ലക്ഷം രൂപ വരെ നല്‍കേണ്ടതിനാല്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തടസ്സമില്ലെന്നും തുക തടഞ്ഞു വക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group