ഇടുക്കി: ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ജലനിരപ്പ് 2385 അടിയായി നിജപ്പെടുത്തണം.
അണക്കെട്ട് തുറക്കാന്‍ കാത്തിരുന്ന് പ്രളയ സമാനമായ സാഹചര്യം ഉണ്ടാക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സ്ഥിതി ആശങ്കാജനകമാണ്. വളരെ അടിയന്തരമായി ഡാം തുറന്നുവിട്ട് ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കണം. ഇപ്പോള്‍ 2397 അടി പിന്നിട്ടിരിക്കുകയാണ്.റെഡ് അലര്‍ട്ട് ആയി. അണക്കെട്ടിലെ ജലനിരപ്പ് 2385 ആകുമ്ബോള്‍ തന്നെ തുറന്ന് വിടണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.