Home Featured അങ്കണവാടിയിലെ വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും: വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി

അങ്കണവാടിയിലെ വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും: വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി

തൃശ്ശൂർ:ചേലക്കരയിലെ അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ ടാങ്കിൽ നിന്നുള്ള വെള്ളമാണ് കുട്ടികൾക്ക് നൽകിയിരുന്നത്.

കുട്ടികൾക്ക് അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് അങ്കണവാടിയിലെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്. രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അങ്കണവാടിയിലെത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അങ്കണവാടിയുടെ അടുക്കളയിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫെയറിൻ്റെ ഉള്ളിൽ ചത്ത പല്ലിയേയും കണ്ടെത്തി.

സംഭവത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അങ്കണവാടി അടച്ചിടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

ബോംബറാണെന്ന്’ യാത്രക്കാരന്റെ ഫോണില്‍ വാട്ട്സ്‌ആപ്പ് സന്ദേശം; മംഗളൂരു-മുംബൈ വിമാനം ആറുമണിക്കൂര്‍ വൈകി

മംഗളൂരു: യാത്രക്കാരന്റെ ഫോണില്‍ സംശയാസ്പദമായ വാട്ട്സ്‌ആപ്പ് സന്ദേശം കണ്ടതിനെ തുടര്‍ന്ന് മംഗളൂരു-മുംബൈ വിമാനം ആറ്മണിക്കൂര്‍ വൈകി പുറപ്പെട്ടു.ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലെ യാത്രക്കാരി സഹയാത്രക്കാരന്റെ ഫോണില്‍ ‘ബോംബര്‍’ എന്ന വാട്‌സാപ്പ് സന്ദേശം കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.’നിങ്ങള്‍ ഒരു ബോംബര്‍ ആണ്’ എന്ന് എഴുതിയ സന്ദേശം യാത്രക്കാരി അവിചാരിതമായി ഫോണില്‍ കണ്ടു. ഇവര്‍ ഇക്കാര്യം പൈലറ്റിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ എടിസിയെ വിവരമറിയിക്കുകയും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ബേയിലേക്ക് തിരിച്ച്‌ വിടുകയുമായിരുന്നു.വിമാനം റണ്‍വേയില്‍ പ്രവേശിക്കാനിരിക്കെയാണ് സംഭവം.എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവരുടെയെല്ലാം ബാഗുകള്‍ പരിശോധിച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.വാട്സ്‌ആപ്പില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സ്വകാര്യ ചാറ്റാണ് സംഭവത്തിന് പിന്നിലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ സ്ഥിരീകരിച്ചു. അതേ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ പെണ്‍കുട്ടിയാണ് യുവാവിന് സന്ദേശമയച്ചത്.

സന്ദേശം അയച്ച യാത്രക്കാരിയെ ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങള്‍ക്കുമായി കൊണ്ടുപോയി. യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ കാരണം പെണ്‍കുട്ടിക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തു.യാത്രക്കാരുടെ ബാഗേജുകള്‍ വിശദമായി പരിശോധിച്ചു, എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷം, യാത്രക്കാരെ വീണ്ടും വിമാനത്തില്‍ കയറ്റി, വൈകുന്നേരം 5 മണിയോടെ വിമാനം പറന്നുയര്‍ന്നു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശികളാണ് യുവാവും പെണ്‍സുഹൃത്തും. യുവാവ് മുംബൈയിലെ ഒരു കമ്ബനിയില്‍ ജോലിക്ക് പ്രവേശിക്കാനായി പോകുകയായിരുന്നു. യുവതി ബംഗളൂരുവില്‍ പഠിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും പിന്നീട് ബജ്പെ പൊലീസിന് കൈമാറി.

You may also like

error: Content is protected !!
Join Our WhatsApp Group