Home Featured മരണത്തില്‍ നിന്നും ജീവിതത്തിലേക്ക്: മരിച്ചെന്ന് ഉറപ്പിച്ചു, ചിതയ്ക്ക് തീ കത്തിക്കവെ കണ്ണുകള്‍ തുറന്ന് 62 കാരന്‍

മരണത്തില്‍ നിന്നും ജീവിതത്തിലേക്ക്: മരിച്ചെന്ന് ഉറപ്പിച്ചു, ചിതയ്ക്ക് തീ കത്തിക്കവെ കണ്ണുകള്‍ തുറന്ന് 62 കാരന്‍

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: ആശുപത്രിയില്‍ നിന്നും മരിച്ചെന്ന് വിധിയെഴുതി മടക്കിയയച്ച ആള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ഞെട്ടിയ്ക്കുന്നത്. അന്ത്യകര്‍മ്മങ്ങള്‍ക്കിടെ 62കാരന്‍ കണ്ണ് തുറന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മരിച്ചയാള്‍ കണ്ണ് തുറന്നതാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ശവസംസ്‌കാര ചടങ്ങുകള്‍ തുടങ്ങാനിരിക്കെയാണ് ഇതെല്ലാം സംഭവിച്ചത് എന്നതാണ് അമ്പരപ്പിക്കുന്നത്.

ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62കാരനാണ് ഞായറാഴ്ച രാവിലെ മരിച്ചത്. കുടുംബാംഗങ്ങള്‍ മരണം ഉറപ്പിച്ചു. അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തീ കത്തിക്കാനായി മുഖത്ത് ഇട്ട തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തില്‍ ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടത്. ശ്വാസം വലിക്കാന്‍ തുടങ്ങി.

പിന്നാലെ കണ്ണുകളും തുറന്നു. വിചിത്ര സംഭവം കണ്ട് കൂടി നിന്ന ആളുകളും ഞെട്ടി. വയോധികന്‍ ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്ന വിവരം. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നയാള്‍ പിന്നീട് മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വൃദ്ധന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group