Home Featured പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം നിര്‍ത്തി.

പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം നിര്‍ത്തി.

റിസര്‍വ്വ് ചെയ്തവരുടെ സീറ്റ് പകല്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്തവര്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം നിര്‍ത്തി.തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ലഭ്യമാകില്ല.തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് സംവിധാനം നിര്‍ത്തിയത്.

തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം തുടരും. കോവിഡ് ലോക്ക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനില്‍ നിന്നുള്ള തീവണ്ടികളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടില്ല..എന്നാല്‍ തിരുവനന്തപുരത്ത് നിന്നുള്ള പകല്‍ തീവണ്ടികളില്‍ ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ സാധിക്കും.

ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളുള്ള ട്രെയിനുകള്‍:തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയില്‍ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരു. മലബാര്‍ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂര്‍-യശ്വന്ത്പുര്‍ (16528), ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോര്‍ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).

കടമായി വാങ്ങിയ 300 രൂപ അച്ഛന്‍ തിരികെ തരുന്നില്ല’; പരാതിയുമായി കുട്ടി പോലീസ് സ്റ്റേഷനില്‍; നെടുങ്കണ്ടത്തെ സംഭവം ഇങ്ങനെ..

നെടുങ്കണ്ടം: അച്ഛന്‍ കടമായി വാങ്ങിയ പണം തിരികെ തരുന്നില്ലെന്ന് പോലീസില്‍ പരാതി. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം.മുത്തശ്ശി നല്‍കിയ പോക്കറ്റ് മണിയാണ് പരാതിയില്‍ പറയുന്ന 300 രൂപ. ഈ പണം അച്ഛന്‍ കടമായി വാങ്ങി. പിന്നീട് ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ല. പൊലീസ് ഇടപെട്ടാല്‍ കിട്ടുമെന്നു കൂട്ടുകാര്‍ പറഞ്ഞതറിഞ്ഞാണ് കുട്ടി സ്റ്റേഷനില്‍ എത്തിയത്.

നടന്‍ വിജയ്‌യുടെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം തിരിച്ചുചോദിച്ചതെന്നും കുട്ടി പറഞ്ഞു.നെടുങ്കണ്ടം സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം എസ്‌എച്ച്‌ഒ ബി.എസ്.ബിനു സംസാരിച്ചപ്പോള്‍ കുട്ടി പറഞ്ഞു: ”അച്ഛന്‍ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട.

എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാല്‍ മതി.”വിദ്യാര്‍ഥിയുടെ പിതാവിനെ പൊലീസ് ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. ഇന്നു രാവിലെ പ്രശ്നം പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്ത് കുട്ടിയെ പൊലീസ് വീട്ടിലേക്കു തിരിച്ചയച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group