ബെംഗളൂരു: ചോദ്യപ്പേപ്പറിനൊപ്പം ഉത്തരവും ഉൾപ്പെട്ടതിനെത്തുടർന്ന് ദാവണഗെരെ സർവകലാശാലയിലെ അവസാനവർഷ ബികോം പരീക്ഷ മറ്റിവെച്ചു. ചൊവ്വാഴ്ച വിദ്യാർഥികൾക്ക് കൊടുത്ത ചോദ്യപ്പേപ്പറിലാണ് ഉത്തരവും അടങ്ങിയിരുന്നത്. ചിത്രദുർഗ, ദാവണഗെരെ ജില്ലകളിലായി 15 പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾക്ക് ഉത്തരമടങ്ങിയ ചോദ്യപ്പേപ്പർ കൊടുത്തത്.
സർവകലാശാലയുടെ കീഴിൽ രണ്ടു ജില്ലകളിലായി 70-ഓളം കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. 500-ലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. പുതുക്കിയ പരീക്ഷാതീയതി ഉടൻ അറിയിക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും രജിസ്ട്രാർ സി.കെ. രമേഷ് അറിയിച്ചു.
പിറ്റ്ബുള്‍ നായയുടെ കാവലില്‍ വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പോലീസ് പിടിയിൽ
പിറ്റ്ബുള്‍ നായയുടെ കാവലില്‍ വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പോലീസ് പിടിയിലായി. കോട്ടയം പാറമ്ബുഴയില്‍ വാടകവീട്ടില്‍ താമസിച്ചുവന്നിരുന്ന കഞ്ഞിക്കുഴി സ്വദേശി സൂര്യനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ലഹരിക്കേസില്‍ പ്രതിയായ മകനെ ഒളിവില്‍പോകാൻ സഹായിച്ചതിന് സൂര്യന്റെ അമ്മ രേഖ രാജേഷിനെയും നാല് യുവാക്കളെയും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ രേഖ രാജേഷ് കോട്ടയം നഗരസഭയിലെ മുൻ കൗണ്‍സിലറാണ്. 2015-ല്‍ കഞ്ഞിക്കുഴി വാർഡില്‍നിന്ന് സ്വതന്ത്രസ്ഥാനാർഥിയായാണ് ഇവർ മത്സരിച്ച് ജയിച്ചത്.
പാറമ്ബുഴ നട്ടാശ്ശേരിയില്‍ സ്വകാര്യ എൻജിനീയറിങ് കോളേജിന്റെ പിറകുവശത്താണ് സൂര്യൻ വീട് വാടകയ്ക്കെടുത്ത് ലഹരിക്കച്ചവടം നടത്തിയിരുന്നത്. വീടിന്റെ വാതില്‍ തുറന്നിട്ട് പിറ്റ്ബുള്‍ നായയെ അഴിച്ചുവിട്ട് ഇതിന്റെ കാവലിലായിരുന്നു കഞ്ചാവ് കച്ചവടം പൊടിപൊടിച്ചത്. കഞ്ഞിക്കുഴി സ്വദേശിയായ പ്രതി കഞ്ചാവ് കച്ചവടത്തിന്റെ സൗകര്യത്തിനായാണ് പാറമ്ബുഴയില്‍ വീട് വാടകയ്ക്കെടുത്തത്. ഇവിടെനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ.യും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
നിരവധി കേസുകളില്‍ പ്രതിയായ സൂര്യന് ഒളിവില്‍ താമസിക്കാൻ സൗകര്യം ചെയ്തുനല്‍കിയത് അമ്മ രേഖ രാജേഷ് ഉള്‍പ്പെടെയുള്ളവരാണ്. ഇവരെയും ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ആലുവയിലേക്ക് കടക്കാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.