ബംഗളൂരു: അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി പൊലീസ് സ്റ്റേഷനില്‍ ഹാജരായി യുവതി. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഫിസിയോ തെറാപ്പിസ്റ്റായ 35 കാരിയാണ് അമ്മയെ കൊന്ന് മൃതദേഹവും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. താനാണ് അമ്മയെ കൊന്നതെന്ന് യുവതി പൊലീസിനോട് കുറ്റസമ്മതം നടത്തി. സ്യൂട്ട് കേസില്‍ മൃതദേഹത്തോടൊപ്പം മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റെ ഫ്രെയിം ചെയ്ത ഫോട്ടോയും വെച്ചിരുന്നു. മികോ ലേഔട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.
കീഴടങ്ങിയ സ്ത്രീയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യുവതി ഭര്‍ത്താവിനോടൊപ്പമാണ് കഴിയുന്നത്. അമ്മക്ക് ഉറക്കഗുളിക നല്കിയ ശേഷം കൊല്ലുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. അമ്മയുമായി എന്നും തര്‍ക്കമാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ബെംഗളൂരുവില്‍ ഓട്ടോയില്‍ അമിതനിരക്ക് ചോദ്യംചെയ്തു; ഓട്ടോഡ്രൈവര്‍ യാത്രക്കാരനെ കൊലപ്പെടുത്തി
ബെഗളൂരുവില്‍ ഓട്ടോയില്‍ അമിതനിരക്ക് ചോദ്യംചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ കൊലപ്പെടുത്തി. അസം സ്വദേശി അഹമ്മദാണ് (28) കൊല്ലപ്പെട്ടത്.അഹമ്മദിനൊപ്പമുണ്ടായിരുന്ന സഹോദരൻ അയൂബിനെ പരിക്കേല്‍പ്പിച്ചു. അയൂബ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഓട്ടോഡ്രൈവറായ അശ്വതിനെ സുബ്രഹ്മണ്യനഗര്‍ പോലീസ് അറസ്റ്റുചെയ്തു.
യശ്വന്ത്പുരയിലെ സോപ്പ് ഫാക്ടറിക്കുസമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി സ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് പോകാനായി ഓട്ടോ വിളിച്ചതായിരുന്നു അഹമ്മദും അയൂബും. ഓട്ടോയില്‍ കയറിയശേഷം ഇവരോട് അശ്വത് സാധാരണനിരക്കിനെക്കാള്‍ ഇരട്ടിയിലധികം പണം ആവശ്യപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനെത്തുടര്‍ന്ന് അഹമ്മദും അശ്വതും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ അശ്വത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.ബെംഗളൂരുവില്‍ ഓട്ടോറിക്ഷകളില്‍ അമിത യാത്രാനിരക്ക് ഈടാക്കുന്നത് വ്യാപകമാണ്. യാത്രയുടെ ദൂരവും നിരക്കും വ്യക്തമാക്കുന്ന മീറ്ററുകള്‍ ഓട്ടോകളിലുണ്ടെങ്കിലും മിക്കഡ്രൈവര്മാരും പ്രവര്‍ത്തിപ്പിക്കാറില്ല.