ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തി വാടക വീടിന്റെ അലമാരയിൽ ഒളിപ്പിച്ച ശേഷം നാടുവിട്ട മകളെയും കൊച്ചുമകനെയും 5 വർഷത്തിനു ശേഷം മഹാരാഷ്ട്രയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കെങ്കേരി സാറ്റലൈറ്റ് ടൗണിൽ 2017 മേയ് 5ലായിരുന്നു സംഭവം. ശാന്തകുമാരി (70)നെ തലയ്ക്കടിച്ചു കൊന്ന ശേഷം ഒളിവിൽ പോയ മകൾ രാധ,ചെറുമകൻ സഞ്ജയ് എന്നിവരാണ് പിടിയിലായത്.പുറത്തു നിന്ന് ആഹാരം വാങ്ങിയതിനു ശകാരിച്ച ശാന്തകുമാരിയെ സഞ്ജയ് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു.
ഏതാനും ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ച ഇരുവരും അഴുകാൻ തുടങ്ങിയതോടെ വാടക വീട്ടിലെ അലമാരയിൽ ഒളിപ്പിച്ച ശേഷം മഹാരാഷ്ട്രയിലേക്കു കടക്കുകയായിരുന്നു.ദുർഗന്ധം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വീട്ടുടമസ്ഥൻ അറി യിച്ചതോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്. മൃതദേഹംഇരുവരും കോലാപുരിലെ ഹോട്ടലിൽ വ്യാജ പേരിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വയനാട്ടിലെ റിസോര്‍ട്ടില്‍ ബലാത്സംഗം; സ്ത്രീകളടക്കം അഞ്ചു പേര് അറസ്റ്റില്‍
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. നായകനായി വളരെയധികം ചിത്രങ്ങള്‍ കാളിദാസ് ജയറാമിന്റെ ക്രഡിറ്റിലില്ലെങ്കിലും ചെയ്യുന്നതൊക്കെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിക്കാൻ കാളിദാസ് ജയറാമിന് ആകുന്നുണ്ട്. സാമൂഹ്യമാധ്യമത്തിലും സജീവമാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്.
മോഡലും 2021ല്‍ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് കാളിദാസ് ജയറാം പങ്കുവെച്ചിരിക്കുന്നത്. കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃദയ ചിഹ്നം ക്യാപ്ഷനില്‍ ചേര്‍ത്താണ് കാളിദാസ് ജയറാം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കാളിദാസ് ജയറാമിന്റെ അമ്മ പാര്‍വതി, സഹോദരി മാളവിക, മറ്റ് താരങ്ങളുമടക്കം ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരുണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരുണി.കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ ‘നക്ഷത്തിരം നഗര്‍കിരത്’ ആണ്.
പാ രഞ്ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ഛായാഗ്രഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. തെന്മ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ നായികയായത് ദുഷറ വിജയന് ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.