ബെംഗളൂരു: തുമകൂരു ജില്ലയിലെ അനുപനഹള്ളി ഗ്രാമ ത്തിൽ അമ്മയെ മകൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പു ഷ്പാവതിയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ സു ചിത്രയെ (33) പോലീസ് അറസ്റ്റുചെയ്തു.ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പുഷ്പാവതിയുടെ ഭർത്താവ് ആരോഗ്യ പ്രശ്നങ്ങൾകാരണം ഒന്നരവർഷം മുൻപ് മരിച്ചിരുന്നു.കുടുംബ ദോഷമാണ് അച്ഛന്റെ മരണകാരണമെന്ന് കരുതി പരിഹാരത്തിനായി സുചിത്ര ഓൺലൈനിലൂടെ ഒരു ജോത്സ്യനുമായി ബന്ധപ്പെട്ടു. എന്നാൽ, പുഷ്പാവതി മാന്ത്രികവിദ്യ നടത്തിയതിനാലാണ് ഭർത്താവ് മരിച്ചതെന്ന്ജോത്സ്യൻ സുചിത്രയെ വിശ്വസിപ്പിച്ചു. ഇതിന്റെ പ്രതികാരമായാണ് താൻ അമ്മയെ കൊ ന്നതെന്ന് യുവതി പോലീസിന് മൊഴിനൽകി.പുഷ്പാവതിയുടെ സംസ്കാര ചടങ്ങുകൾ മകൾ മുൻകൈയെടുത്ത് ധൃതിപിടിച്ച് നടത്തിയത് ഗ്രാമവാസികളിൽ സംശയമുണർത്തി. തുടർന്ന്, ഇവർ പോലീസിനെ വിവരമറിയിക്കു കയായിരുന്നു.പോലീസെത്തി സുചിത്രയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.എന്നാൽ, കൃത്യത്തിനു പിന്നിൽ സാമ്പത്തികത്തർക്കമുണ്ടോയെന്ന കാര്യവും അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.
ജോത്സ്യൻ തെറ്റിദ്ധരിപ്പിച്ചു; അമ്മയെ മകൾ ശ്വാസം മുട്ടിച്ചുകൊന്നു
previous post