Home Featured ബംഗളൂരു:പൈപ്പുകളില്‍ എയറേറ്റർ സ്ഥാപിക്കാനുളള അവസാന തീയതി വീണ്ടും നീട്ടി

ബംഗളൂരു:പൈപ്പുകളില്‍ എയറേറ്റർ സ്ഥാപിക്കാനുളള അവസാന തീയതി വീണ്ടും നീട്ടി

ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് (ബി.ഡബ്ല്യു.എസ്.എസ്.ബി) കീഴിലെ ഉപഭോക്താക്കള്‍ക്ക് പൈപ്പുകളില്‍ എയറേറ്റർ സ്ഥാപിക്കാനുളള അവസാന തീയതി വീണ്ടും നീട്ടി.ആദ്യം മാർച്ച്‌ 31വരെ സമയമനുവദിച്ചിരുന്നത് ഏപ്രില്‍ ഏഴുവരെ നീട്ടിയിരുന്നു. ഇത് ഏപ്രില്‍ 30 വരെ നീട്ടി.കൂടിയ തോതില്‍ ജലവിനിയോഗം നടത്തുന്ന സ്ഥാപനങ്ങളിലാണ് എയറേറ്റർ നിർബന്ധമാക്കിയത്.സമയപരിധി കഴിഞ്ഞും എയറേറ്റർ സ്ഥാപിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങളില്‍ ജല അതോറിറ്റി അധികൃതർ നേരിട്ടെത്തി ഇവ സ്ഥാപിക്കും. ഇതിെൻറ ചെലവിന് പുറമെ, 5,000 രൂപ പിഴയും സ്ഥാപന ഉടമയില്‍നിന്ന് ഈടാക്കുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി അധികൃതർ അറിയിച്ചു.

സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കുന്നത് കാഴ്ച്ച നഷ്ടപ്പെടുന്നതിനും കാരണമായേക്കാം; മുന്നറിയിപ്പുമായി നോര്‍ത്ത് ടെക്‌സസിലെ ഡോക്ടര്‍മാര്‍

തിങ്കളാഴ്ച ഉണ്ടാകുന്ന സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് ദർശിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്.ഗ്രഹണം കാണുവാൻ ആഗ്രഹിക്കുന്നവർ സ്ഥലം തിരഞ്ഞെടുക്കുമ്ബോള്‍, സുരക്ഷിതരായിരിക്കാനും കണ്ണുകള്‍ സംരക്ഷിക്കാനും നോർത്ത് ടെക്‌സസിലെ ഡോക്ടർമാർ അറിയിച്ചു. നഗ്ന നേത്രങ്ങള്‍ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കാഴ്ച്ച നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. അതിനാല്‍ കണ്ണുകളുടെ സംരക്ഷണത്തിനും ഗ്രഹണം കാണുന്നതിനും സഹായിക്കുന്ന കണ്ണട ധരിച്ച്‌ വേണം ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നതിനെന്ന് പാർക്ക്‌ലാൻഡ് ഹെല്‍ത്തിന്റെ ലീഡ് ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. അഗസ്റ്റിൻ ഗോണ്‍സാലസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group