ബെംഗളൂരു : ഹവാലാ,തീവ്രവാദ പ്രവർത്തനം, കള്ളനോട്ട്, ലഹരിമരുന്ന്, ആയുധക്കടത്ത് തുടങ്ങിയവ നിരീക്ഷിക്കാൻ ദേശിയ ഡാറ്റാ ബേസ് സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
നാഷനൽ ഇന്റലിജൻസ്ഗ്രിഡ് (നാറ്റ്ഗ്രിഡ്) ബെംഗളൂരു കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒട്ടേറെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്ന പുതിയ കാലത്ത്,വിവിധ നിയമ, രഹസ്യാന്വേഷണ ഏജൻസികൾക്ക് വിശ്വസ നീയമായ വിവരങ്ങൾ ഡേറ്റാ ശേഖരണ ഏജൻജിയായ നാറ്റ്ഗിഡിൽ നിന്നു അനായാസം ലഭ്യമാക്കും.
ഡേറ്റ അനലിറ്റിക്സിന്റെയും വിവരസാങ്കേതിക വിദ്യയുടെയും സഹായത്തോടെയാകും ഇതെന്നും അമിത്ഷാ പറഞ്ഞു. ആഭ്യന്തര സഹമന്ത്രി നിഷിത് പ്രാമാണിക്, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തുടങ്ങിയവരും സന്നിഹിതരായിരുന്നു.