Home Featured ദലിത് സ്ത്രീ വെള്ളം കുടിച്ചതിന് വാട്ടര്‍ ടാങ്ക് ഗോ മൂത്രമുപയോഗിച്ച്‌ വൃത്തിയാക്കിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

ദലിത് സ്ത്രീ വെള്ളം കുടിച്ചതിന് വാട്ടര്‍ ടാങ്ക് ഗോ മൂത്രമുപയോഗിച്ച്‌ വൃത്തിയാക്കിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

by കൊസ്‌തേപ്പ്

മൈസുരു: ദളിത് സ്ത്രീ വെള്ളം കുടിച്ചതിനെതുടര്‍ന്ന് വാട്ടര്‍ ടാങ്ക് ഗോ മൂത്രമുപയോഗിച്ച്‌ വൃത്തിയാക്കിയ സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. 62 കാരനായ മഹാദേവപ്പയെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ചാമരാജ നഗറിലാണ് കേസിനാസ്പദമായ സംഭവം.

ഹെഗോതറ ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എച്ച്‌.ഡി. കോട്ട സ്വദേശിയായ സ്ത്രീ വഴിയരികിലെ കുടിവെള്ളടാങ്കിനോടുചേര്‍ന്ന പൈപ്പില്‍നിന്ന് വെള്ളം കുടിക്കുകയായിരുന്നു. ഇത് കണ്ട സമീപവാസികള്‍ ഇവരെ ശകാരിക്കുകയും ഈ ടാങ്കിലെ വെള്ളം പൂര്‍ണമായി തുറന്നുവിട്ട് ഒഴിവാക്കിയ ശേഷം ഗോ മൂത്രം ഉപയോഗിച്ച്‌ കഴുകുകയും ചെയ്തു.

ടാങ്ക് വൃത്തിയാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. വാട്ടര്‍ ടാങ്കുകള്‍ പൊതു സ്വത്താണെന്നും എല്ലാവര്‍ക്കും അവ ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മഹാദേവപ്പയുടെ നേതൃത്വത്തിലാണ് ടാങ്ക് വൃത്തിയാക്കിയതെന്നും ഇയാള്‍ക്കെതിരെ എസ്.സി -എസ്.ടി നിയമപ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

തനിച്ചു വന്നതിനാല്‍ പ്രവേശനം നിഷേദിച്ചു ;പൊതുവഴിയില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

അമരാവതി: തനിച്ചു വന്നു എന്ന കാരണത്താല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് യുവതി പൊതുവഴിയില്‍ കുഞ്ഞിനെ പ്രസവിച്ചു.ആന്ധ്രയിലെ തിരുപ്പിതിയിലുള്ള മെറ്റേണിറ്റി ആശുപത്രിയിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.തനിച്ചുവന്നു എന്ന കാരണം പറഞ്ഞാണ് പ്രസവ വേദനയുമായെത്തിയ സ്ത്രീയ്ക്ക് അധികൃതര്‍ ആശുപത്രീ പ്രവേശനം നിഷേധിച്ചത്.വേദന സഹിക്കാനാകാതെ നിലവിളിച്ച സ്ത്രീ വഴിയില്‍ തന്നെ കിടക്കുകയായിരുന്നു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ബെഡ്ഷീറ്റുകൊണ്ട് മറച്ചുപിടിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ജീവനക്കാരനും യുവതിയെ സഹായിക്കാനായി എത്തി. ഇദ്ദേഹമാണ് കുഞ്ഞിനെ പുറത്തെടുക്കാന്‍ സഹായിച്ചത്.സംഭവത്തിന്റെ ചിത്രങ്ങളും മറ്റും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രസവശേഷം അമ്മയേയും കുഞ്ഞിനെയും അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group