ബെംഗളൂരു: മാലൂര്‍ താലൂക്കിലെ യലുവഹള്ളിയിലെ മൊറാര്‍ജി ദേശായി റസിഡൻഷ്യല്‍ സ്കൂളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയതായി പരാതി.അധ്യാപിക മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വൈറലായ വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂളിലെ ഏഴ് മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ഡിസംബര്‍ ഒന്നിന് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു. ഫോട്ടോ വൈറലായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം പുറത്തറിയുന്നത്.7 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ ആറ് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സെപ്റ്റിക് ടാങ്കില്‍ പ്രവേശിച്ച് വൃത്തിയാക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലും ഒരു അദ്ധ്യാപകനും അവിടെ ഉണ്ടായിരുന്നു.
സ്കൂളില്‍ തങ്ങള്‍ അനുഭവിക്കുന്ന കഠിനമായ പീഡനങ്ങള്‍ വിവരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നത് വീഡിയോയില്‍ കാണാം. രാത്രിയില്‍ ഹോസ്റ്റലിന് പുറത്ത് മുട്ടുകുത്തി നിര്‍ത്തി, ശാരീരിക പീഡനം ഉള്‍പ്പെടെയുള്ള ശിക്ഷയ്ക്ക് വിധേയരായതായി അവര്‍ ആരോപിക്കുന്നു.സംസ്ഥാന റസിഡൻഷ്യല്‍ സ്കൂള്‍ ഡയറക്ടര്‍ നവീൻ കുമാര്‍, സാമൂഹികക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീനിവാസ് എന്നിവര്‍ സ്കൂളിലെത്തി അന്വേഷണം നടത്തി. സ്കൂള്‍ പ്രിൻസിപ്പല്‍ ഭരതമ്മ, അധ്യാപകൻ മുനിയപ്പ, ഹോസ്റ്റല്‍ വാര്ഡൻ മഞ്ജുനാഥ്, ഗസ്റ്റ് അധ്യാപകൻ അഭിഷേക് എന്നിവരെസസ്പെൻഡ് ചെയ്തു. ഭരതമ്മയും മുനിയപ്പയും അറസ്റ്റിലായെങ്കിലും മറ്റുള്ളവരെ ഇനിയും കണ്ടെത്താനുണ്ട്.
സാമൂഹികക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീനിവാസ് നല്കിയ പരാതിയെ തുടര്‍ന്നാണ് നാലുപേര്‍ക്കെതിരെ കേസെടുത്തതെന്ന് കോലാര്‍ പോലീസ് സൂപ്രണ്ട് എം നാരായണ്‍ പറഞ്ഞു. കുട്ടികളുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതിന് നാല് പേര്‍ക്കെതിരെ അതിക്രമ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ചിത്രകലാ അധ്യാപകൻ മുനിയപ്പയ്ക്കെതിരെ പോക്സോ പ്രകാരമാണ് പോലീസ് കേസെടുത്തത്.
വാര്‍ത്ത പരന്നതോടെ നിരവധി രക്ഷിതാക്കള്‍ സ്കൂളിലെത്തി,തങ്ങളുടെ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാൻ അവര്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.ഇതിനു മുൻപും പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളോട് ഈ സ്ക്കൂളില്‍ നടക്കുന്ന ക്രൂരതകള്‍ വാര്‍ത്ത ആയിട്ടുണ്ട്കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇതേ സ്കൂളിലെ സോഷ്യല്‍ സയൻസ് അധ്യാപകൻ അഭിഷേക് പരീക്ഷയ്ക്ക് തയ്യാറെടുക്കാത്തതിന് വിദ്യാര്‍ത്ഥികളെ ക്രൂരമായി ശിക്ഷിച്ചത്, ആ ഫോട്ടോകളും വൈറലായിരുന്നു.