Home Featured ബംഗളൂരു: അയിത്തം മറികടന്ന് ദലിതര്‍ ക്ഷേത്രത്തില്‍ ഭരണഘടനാ ആമുഖം വായിച്ചു

ബംഗളൂരു: അയിത്തം മറികടന്ന് ദലിതര്‍ ക്ഷേത്രത്തില്‍ ഭരണഘടനാ ആമുഖം വായിച്ചു

ബംഗളൂരു: മേല്‍ജാതിക്കാരുടെ വിലക്ക് മറികടന്ന് അടച്ചിട്ട ക്ഷേത്രത്തില്‍ കടന്ന് പൂജ നടത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും ദലിതര്‍.കര്‍ണാടകയിലെ ചിക്കമഗളൂരു താരീക്കരെ ഗൊല്ലറഹട്ടി ഗരുമാറാഡി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ ജനുവരി ഒന്നിന് ദലിത് യുവാവ് പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശത്തിനായി കംബദ രംഗനാഥ സ്വാമി ക്ഷേത്രം, തിമ്മ ക്ഷേത്രം എന്നിവ അടച്ചിട്ടിരുന്നു. കഴിഞ്ഞദിവസം അധികൃതരുടെ അകമ്ബടിയോടെ ഗ്രാമത്തില്‍ കടന്ന ദലിതര്‍ കംബദ രംഗനാഥ സ്വാമി ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച്‌ അകത്തുകടന്ന് പൂജ നടത്തുകയായിരുന്നു. എല്ലാവര്‍ക്കും സ്വാതന്ത്ര്യവും സമത്വവും വിഭാവനചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

ഗരുമാറാഡിയില്‍ ഒരു വീട് പൊളിക്കുന്നതിനായി എക്സ്കവേറ്റര്‍ ഓപറേറ്ററായ മാരുതി എന്ന ദലിത് യുവാവ് എത്തിയതോടെ ഒരു സംഘം ഗ്രാമവാസികള്‍ മര്‍ദിച്ചിരുന്നു. ഗ്രാമത്തില്‍ പ്രവേശിച്ചതിന് ദലിതനായതിന്‍റെ പേരില്‍ തന്നെ മര്‍ദിച്ചതായി യുവാവ് പരാതി നല്‍കി. ദലിതൻ ഗ്രാമത്തില്‍ പ്രവേശിച്ചതിനാല്‍ ശുദ്ധികലശം ആവശ്യമാണെന്ന് ചുണ്ടിക്കാട്ടി ഗൊല്ല സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ രണ്ട് ക്ഷേത്രങ്ങള്‍ അടച്ചിട്ടു. അസി. കമീഷണര്‍, എ.എസ്.പി, ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘത്തിന്‍റെയും ദലിത്, പുരോഗമന സംഘടനകളുടെയും സാന്നിധ്യത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. അധികൃതര്‍ സ്ഥലത്തെത്തിയിട്ടും ക്ഷേത്രത്തിന്‍റെ താക്കോല്‍ ഗ്രാമവാസികള്‍ കൈമാറിയില്ല.

തുടര്‍ന്നാണ് പൂട്ടുപൊളിച്ച്‌ അകത്തുകടന്നത്. ദലിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. താരീക്കരെ സബ്ഡിവിഷൻ ഡിവൈ.എസ്.പി ഹാലമൂര്‍ത്തി റാവുവിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

രാവിലെ എണീറ്റയുടന്‍ ഫോണിലേക്ക് നോക്കാറുണ്ടോ?കാത്തിരിക്കുന്നത് വലിയ അപകടം

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്ബോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം.എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്ബോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഉറങ്ങുന്നതിന് മുമ്ബും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം.

സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇതാണ് ഉറക്കത്തെ തടസപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇതിനൊപ്പം തെളിച്ചമുള്ള സ്‌ക്രീനില്‍ ദീര്‍ഘനേരം നോക്കുന്നത്, പ്രത്യേകിച്ച്‌ രാവിലെ അത് കണ്ണുകള്‍ക്ക് കൂടുതല്‍ സ്‌ട്രെസ്സ് നല്‍കുന്നു.ഇത് തലവേദനയ്ക്കും കണ്ണുകളില്‍ വരള്‍ച്ചയ്ക്കും കാരണമാകും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.കൂടാതെ ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഫോണ്‍ തുടര്‍ച്ചയായി എടുക്കുന്ന ശീലം ഒരുതരം അഡിക്ഷന്‍ പോലെയാണ്. അറിയിപ്പുകള്‍ പരിശോധിക്കാനോ ഓണ്‍ലൈനില്‍ സജീവമാകാനോ നിങ്ങളുടെ ഡോപാമൈന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group