Home Featured ബംഗളുരു:ജെഡിഎസ് നേതാവ് നരസിംഹ മൂർത്തിയെ വെട്ടിക്കൊന്നു.

ബംഗളുരു:ജെഡിഎസ് നേതാവ് നരസിംഹ മൂർത്തിയെ വെട്ടിക്കൊന്നു.

ബെംഗളൂരു ദലിത് സംഘർഷ സമിതി(ഡിഎസ്എസ്) ഗുബ്ബി താലൂക്ക് കൺവീനറും ജെഡിഎസ് നേതാവുമായ നരസിംഹ മൂർത്തിയെ (56) അക്രമി സംഘം വെട്ടി ക്കൊന്നു. നഗരത്തിലെ കടയിൽ സുഹൃത്തുകൾക്കൊപ്പം ചായ കുടിക്കുകയായിരുന്ന മൂർത്തിയെ മാരകായുധങ്ങളുമായെത്തിയ 5 അംഗസംഘം ആക്രമിക്കുകയായിരുന്നു.

ഗുബ്ബി ടൗൺ പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്നു. ഭൂമി തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ദലിതരുടെ അവകാശങ്ങൾക്കായി പോരാടിയതിനാണു മൂർത്തിയെ കൊലപ്പെടുത്തിയതെന്നു മകൻ മനോജ് ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group