Home Featured കർണാടക:വിഗ്രഹത്തിന് അടുത്തുള്ള ശൂലം തൊട്ടതിന് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ: ഇനി ദൈവ പൂജയില്ലെന്ന് കുടുംബം

കർണാടക:വിഗ്രഹത്തിന് അടുത്തുള്ള ശൂലം തൊട്ടതിന് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ: ഇനി ദൈവ പൂജയില്ലെന്ന് കുടുംബം

by കൊസ്‌തേപ്പ്

കോലാർ : കർണാടകയിലെ കോലാർ ജില്ലയിലെ ഒരു ദളിത് കുടുംബത്തിന് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അടുത്തുള്ള ശൂലം തൊട്ടതിന് 60,000 രൂപ പിഴ ചുമത്തി. കർണാടകയിലെ കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലാണ് സംഭവം.

സെപ്തംബർ 8 ന് ഈ ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുകയായിരുന്നു, ഗ്രാമദേവതയുടെ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം അനുവദാമില്ല. ഇതിനിടയിൽ ദളിത് കുടുംബത്തിലെ ശോഭയുടെയും രമേശിന്റെയും 15 വയസ്സുള്ള മകൻ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തിൽ ഘടിപ്പിച്ച ശൂലത്തില്‍ സ്പർശിച്ചത്.

ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്‍റെ ആചാരം ലംഘിച്ചതായി ആരോപിച്ചു. അടുത്ത ദിവസം ഗ്രാമത്തിലെ മുതിർന്നവരുടെ മുമ്പാകെ ഹാജരാകാൻ അവർ കുട്ടിയുടെ കുടുംബത്തെ വിളിച്ചുവരുത്തി.

ദലിതർ തൂണിൽ തൊട്ടെന്നും ഇപ്പോൾ അത് അശുദ്ധമാണെന്നും അവർ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും അവർ ആരോപിച്ചു. വീണ്ടും പെയിന്‍റ് ചെയ്യുന്നതിന് ഒക്‌ടോബർ ഒന്നിന് 60,000 രൂപ നൽകണമെന്ന് ഗ്രാമമൂപ്പൻ നാരായണസ്വാമി പിഴ വിധിച്ചു. ഒക്ടോബർ ഒന്നിനകം പിഴയടച്ചില്ലെങ്കിൽ കുടുംബത്തെ മുഴുവൻ പുറത്താക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

അതിനിടെ, ശോഭ മസ്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിനെതിരെ ഉയർന്ന ജാതിക്കാരുടെ ഭീഷണിയുണ്ടെന്നും അവർ ആരോപിച്ചു. അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് കുടുംബം വീട്ടിൽ നിന്ന് ദൈവങ്ങളുടെ ഫോട്ടോകൾ നീക്കി, പകരം അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങൾ സ്ഥാപിച്ചുവെന്നാണ് വിവരം.

വനിത ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ വനിത ഹോസ്റ്റലിലെ സഹതാമസക്കാരുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുമായി പങ്കുവെച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍. കാളീശ്വരി എന്ന ബി.എഡ് വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്.

ദൃശ്യങ്ങള്‍ അയച്ച്‌ നല്‍കിയ യുവതിയുടെ സുഹൃത്ത് 31കാരനായ ആഷികിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ കുളിക്കുന്നതിന്‍റെയും ഡ്രസ് മാറുന്നതിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാന്‍ കാളീശ്വരിയെ ആഷിക് പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കാളീശ്വരി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയം തോന്നിയ ഹോസ്റ്റലിലെ മറ്റൊരു പെണ്‍കുട്ടി വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡന്‍ കാളീശ്വരിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തിന് അയച്ച്‌ നല്‍കിയതായി കണ്ടെത്തിയത്. പിന്നീട് വാര്‍ഡന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ ക്രൈം സംഘം ആഷികിനെയും കാളീശ്വരിയെയും അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group