ബെംഗളൂരു: യാദ്ഗീർ ഷോറാപുര ഗ്രാമത്തിലെ 127 ദലിത് കുടുംബങ്ങളിലെ 350 പേർ ബുദ്ധമതം സ്വീകരിച്ചു. ഡോ.ബി.ആർ. അംബേദ്കർ ബുദ്ധമതത്തിലേക്ക് പരിവർത്തനം നടത്തിയതിന്റെ വാർഷികമായ ധർമ ചക്ര പ്രവർത്തൻ ദിനത്തിന്റെ ഭാഗമായി ഗോൾഡൻ കേവ് ബുദ്ധവിഹാർ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ അംബേദ്കറിന്റെ കൊച്ചുമകൾ ആയുഷ്മതി രാമതായി മുഖ്യാതിഥിയായി പങ്കെടുത്തു.
ട്രസ്റ്റ് പ്രസിഡന്റ് വെങ്കിടേഷ് ഹൊസമണിയും 2 മക്കളും ചടങ്ങിൽ ദീക്ഷ സ്വീകരിച്ചു. ഗ്രാമത്തിൽ ദലിത് വിഭാഗങ്ങൾ നേരിടുന്ന അവഗണനയിൽ മനം നൊന്താണ് ഹിന്ദു മതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതെന്ന് വെങ്കിടേഷ് പറഞ്ഞു. യുവാക്കൾ ഉൾപ്പെടെ കൂടുതൽ പേർ വരുംദിവസങ്ങളിൽ ബുദ്ധമതം സ്വീകരിക്കാൻ താൽപര്യം പ്രകടി പ്പിച്ചിട്ടുണ്ടെന്നും വെങ്കിടേഷ് പറഞ്ഞു.
സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതു പുരുഷന്മാരെ ആകര്‍ഷിക്കാനല്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതു പുരുഷന്മാരെ ആകര്ഷിക്കാനല്ലെന്നും ഇവര്‍ പ്രകോപനപരമായി വസ്ത്രം ധരിച്ചാല്‍ പോലും അതു പുരുഷനു ലൈംഗികാതിക്രമത്തിനുള്ള ലൈസന്‍സല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിലെ വിവാദ പരാമര്‍ശം നീക്കി ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിക്കാരി പ്രകോപനപരമായി വസ്ത്രം ധരിച്ചിരുന്നതിനാല്‍ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നു കോഴിക്കോട് അഡി. സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശം നീക്കണമെന്നും പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു സര്‍ക്കാരും പരാതിക്കാരിയും നല്കിയ ഹര്‍ജികളാണ് പരിഗണിച്ചത്. പ്രതിയുടെ പ്രായം കണക്കിലെടുത്തു മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്നു വ്യക്തമാക്കി സിംഗിള്‍ബെഞ്ച് വിധി പറഞ്ഞെങ്കിലും വിധിന്യായത്തിന്റെ വിശദാംശങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.
വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെ തരംതാഴ്ത്തുന്നത് അംഗീകരിക്കാനാവില്ല. ഇര പ്രകോപനപരമായി വസ്ത്രം ധരിച്ചുവെന്നതു ലൈംഗികാതിക്രമക്കുറ്റം ഒഴിവാക്കാന്‍ കാരണമല്ല. ഏതു വസ്ത്രവും ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇരയുടെ വസ്ത്രം, സ്വഭാവം, മുന്‍കാല സ്വഭാവം തുടങ്ങിയവ ഇത്തരം കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ പരിഗണിക്കരുതെന്ന് അപര്‍ണ ഭട്ട് കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് – സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരി എട്ടിന് ഒരു സാംസ്കാരിക ക്യാമ്ബിനു ശേഷം പരാതിക്കാരി കടല്‍ത്തീരത്തു വിശ്രമിക്കുമ്ബോള്‍ സിവിക് ചന്ദ്രന് കടന്നു പിടിച്ചെന്നാണ് പരാതി.