Home Featured അഞ്ചു കൊല്ലം മുമ്ബുള്ള എഫ്.ബി പോസ്റ്റിന്റെ പേരില്‍ കര്‍ണാടകയില്‍ ദലിത് ആക്ടിവിസ്റ്റ് അറസ്റ്റിൽ

അഞ്ചു കൊല്ലം മുമ്ബുള്ള എഫ്.ബി പോസ്റ്റിന്റെ പേരില്‍ കര്‍ണാടകയില്‍ ദലിത് ആക്ടിവിസ്റ്റ് അറസ്റ്റിൽ

മൈസൂരു: അഞ്ചു കൊല്ലം മുമ്ബ് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരില്‍ കര്‍ണാടകയില്‍ ദലിത് ആക്ടിവിസ്റ്റ് അറസ്റ്റില്‍.2017 ല്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പേരില്‍ ദലിത് ആക്ടിവിസ്റ്റായ ഹരോഹള്ളി രവീന്ദ്രയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.

ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ നിന്ദിച്ചുവെന്ന കുറ്റത്തിന് ബെല്‍ഗാം ജില്ലയിലെ ചിക്കോടി ടൗണ്‍ പൊലീസ് മൈസൂരുവില്‍ വെച്ചാണ് രവീന്ദ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പേരില്‍ 2017ല്‍ ഹിന്ദുത്വ ആക്ടിവിസ്റ്റായ ചന്ദ്രശേഖകര്‍ ബാപു മുണ്ടെ രവീന്ദ്രക്കെതിരെ പരാതി നല്‍കിയിരുന്നു.മതങ്ങളെയും ആരാധനാ സ്ഥലങ്ങളെയും നിന്ദിച്ചതിന്റെ പേരില്‍ ചുമത്തപ്പെടുന്ന സെക്ഷന്‍ 295 പ്രകാരമാണ് ആക്ടിവിസ്റ്റിന്റെ അറസ്റ്റ് ചെയ്തത്.

പ്രദേശിക കോടതി ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നുവെന്നും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും എന്നാല്‍ പ്രതി ഒളിവിലായിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒടുവില്‍ ഇദ്ദേഹത്തെ മൈസൂരുവില്‍ വെച്ച്‌ കണ്ടെത്തുകയായിരുന്നുവെന്നും പറഞ്ഞു.2019ല്‍ കേസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും എത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്ടിവിസ്റ്റിനെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കുമെന്നും പറഞ്ഞു.

എന്നാല്‍ അറസ്റ്റ് ദലിത് ആക്ടിവിസ്റ്റുകള്‍ക്കെതിരെയുള്ള ബിജെപിയുടെ ഫാസിസ്റ്റ് ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് വിമര്‍ശിച്ചു. രവീന്ദ്രയെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group