Home Featured ആണ്‍കുട്ടിയോട് തന്റെ നാവ് വായ്ക്കുള്ളിലാക്കാന്‍ ആവശ്യപ്പെട്ട് ദലൈലാമ; ടിബറ്റന്‍ ആത്മീയാചാര്യന്‍ വിവാദത്തില്‍

ആണ്‍കുട്ടിയോട് തന്റെ നാവ് വായ്ക്കുള്ളിലാക്കാന്‍ ആവശ്യപ്പെട്ട് ദലൈലാമ; ടിബറ്റന്‍ ആത്മീയാചാര്യന്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് അനുചിതമായി പെരുമാറിയതായി ആക്ഷേപം.ദലൈലാമ ആണ്‍കുട്ടിയെ ചുംബിക്കുന്ന വീഡിയോയാണ് വിവാദത്തിലായത്. വീഡിയോ ദൃശ്യത്തില്‍ ദലൈലാമ ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതായി കാണാം. ഇതിനിടയില്‍ അദ്ദേഹം നാക്ക് പുറത്തേയ്ക്ക് നീട്ടുകയും കുട്ടിയോട് വായ്ക്കുള്ളിലാക്കാനായി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്ക് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലടക്കം നിരവധി പേ‌ര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദലൈലാമയുടെ കുട്ടിയോടുള്ള പെരുമാറ്റം ചോദ്യം ചെയ്തും നിയമ നടപടി ആവശ്യപ്പെട്ടുമാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയിരിക്കുന്നത്. ദലൈലാമയ്ക്ക് പെരുമാറ്റ ദൂഷ്യമുള്ളതായും കൂട്ടിയോടുള്ള അതിരുകടന്ന പെരുമാറ്റത്തിന് പീഡോഫീലിയയുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.ടിബറ്റില്‍ ജനിച്ച മംഗോളിയന്‍ ബാലനെ പത്താം ഖാല്‍ഖ ജെറ്റ്‌സണ്‍ ഥാംപ റിംപോച്ചെ ആയി ദലൈലാമ അടുത്തിടെ നാമകരണം ചെയ്തിരുന്നു.

ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയിലേയ്ക്ക് ചൈനയുടെ അറിവോ സമ്മതമോ കൂടാതെ പുതിയ നോമിനിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദലൈലാമ പുതിയ വിവാദത്തില്‍പ്പെടുന്നത്.അതേസമയം ചൈനയില്‍ ഇന്ത്യയിലേയ്ക്ക് രാഷ്ട്രീയ അഭയം നേടിയ ടിബറ്റിന്റെ ആത്മീയ നേതാവായ നിലവിലെ ദലൈലാമ ഇതിന് മുന്‍പും തന്റെ പെരുമാറ്റം മൂലം വിവാദത്തില്‍പ്പെട്ടിരുന്നു. തന്റെ പിന്‍ഗാമിയാകുന്നത് ഒരു സ്ത്രീയാണെങ്കില്‍, ആകര്‍ഷകയായിരിക്കണമെന്ന ദലൈലാമയുടെ പരമാര്‍ശം വിവാദമായിരുന്നു.

2019-ല്‍ വിദേശ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ നടത്തിയ പരമാര്‍ശം പൊതു അമര്‍ഷത്തിന് കാരണമായി. പിന്നാലെ ദലൈമാമ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

കടുത്ത പനിയെ തുടര്‍ന്ന് ഖുശ്ബു സുന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഖുശ്ബു തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച്‌ പറഞ്ഞത്.ഹോസ്പിറ്റല്‍ ബെഡില്‍ നിന്നുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്. കലശലായ ദേഹം വേദനയും ക്ഷീണവും താന്‍ അനുഭവിക്കുന്നുണ്ടെന്നും ഖുശ്ബു പറഞ്ഞു.” ഫ്ളൂ വളരെ മോശമായ ഒരു അവസ്ഥയാണ്. എന്നെ അത് ബാധിച്ചിരിക്കുന്നു.

പനിയും മേലുവേദനയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് അപ്പോളോ ആശുപത്രി എന്ന സുരക്ഷിത കൈകളിലായതു കൊണ്ട് ആശ്വാസം” ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ അതു നിസ്സാരമായി അവഗണിക്കരുതെന്നും ഖുശ്ബു ആരാധകരോടായി പറഞ്ഞു . “നിങ്ങളുടെ ശരീരത്തിനു ക്ഷീണം തോന്നിയാല്‍ അത് അവഗണിക്കാതിരിക്കൂ. ഞാന്‍ സുഖം പ്രാപിച്ച്‌ വരുകയാണ്.”

You may also like

error: Content is protected !!
Join Our WhatsApp Group