ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാസൻ ജില്ലയിലെ ദൾ സ്ഥാനാർഥികളുടെ പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി. എതിർപ്പുകളില്ലാതെ ജില്ലയി ലെ 7 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.നേരത്തെ കുമാരസ്വാമിയുംടെ സഹോദരനും എംഎൽഎ യുമായ എച്ച്.ഡി. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ ഹാസനിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഭവാനി മത്സരിക്കണമെന്നത് അനിവാര്യമല്ലെന്നും പാർട്ടിയിൽ മറ്റു യോഗ്യരായ സ്ഥാ നാർഥികളുണ്ടെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഡിസംബറിലാണ് 93 സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടിക ദൾ പ്രഖ്യാപിച്ചത്. തർക്കം നിലനിൽക്കുന്നതിനാൽ ഹാസനിലെ മണ്ഡലങ്ങൾ ഒഴിവാക്കിയായിരുന്നു പ്രഖ്യാപനം.
ഓണ്‍ലൈന്‍ ഗെയിം വരുമാനത്തിന് 30 ശതമാനം ടി.ഡി.എസ്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിം കളി ജയിച്ചാല്‍ കിട്ടുന്ന തുകക്ക് 30 ശതമാനം ഉറവിടത്തില്‍നിന്നുള്ള നികുതി (ടി.ഡി.എസ്) ഈടാക്കാന്‍ ബജറ്റില്‍ ശിപാര്‍ശ.ഒപ്പം, ഇപ്പോഴത്തെ 10,000 രൂപ പരിധി ഒഴിവാക്കും.ഗെയിമിനായുള്ള അക്കൗണ്ടില്‍ (യൂസര്‍ അക്കൗണ്ട്) നിന്ന് ഈ തുക കുറവുചെയ്തിട്ടില്ലെങ്കില്, ധനകാര്യവര്‍ഷത്തിന്റെ അവസാനം വ്യക്തിയില്‍നിന്ന് നികുതി പിടിക്കും.
മൊത്തം ഓണ്‍ലൈന്‍ കളികളില്‍നിന്നുള്ള വരുമാനമാണ് കണക്കാക്കുകയെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര ബജറ്റിനുശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.