Home Featured സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബി ജെ പി ;ആരോപണവുമായി ഡി കെ ശിവകുമാര്‍

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബി ജെ പി ;ആരോപണവുമായി ഡി കെ ശിവകുമാര്‍

by കൊസ്‌തേപ്പ്

ബെംഗളൂരു: കൊവിഡ്-19 കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബി ജെ പി സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍.

“അനൗദ്യോഗിക വിവരം അനുസരിച്ച്‌, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് (നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള) ഫോണ്‍ കോളിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഡികെ ശിവകുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ എടുപിടിയെന്ന തരത്തില്‍സര്‍ക്കാര്‍ എടുപിടിയെന്ന തരത്തില്‍ ചില കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. സംവരണം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് അവര്‍ സ്വീകരിക്കുന്നതെന്നും ഈ നീക്കങ്ങള്‍ കടലാസില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് എപ്പോള്‍ വന്നാലും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ഡികെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ എടുപിടിയെന്ന തരത്തില്‍ ചില കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. സംവരണം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് അവര്‍ സ്വീകരിക്കുന്നതെന്നും ഈ നീക്കങ്ങള്‍ കടലാസില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് എപ്പോള്‍ വന്നാലും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ഡികെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.


കോവിഡ് -19 പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് പരിഗണിക്കണമെന്ന് എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആളുകള്‍ യാത്രയില്‍ പങ്കെടുക്കുന്നത് തടയാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നാണ് ശിവകുമാര്‍ ആരോപിക്കുന്നത്.


യാത്രയില്‍ ധാരാളം ആളുകള്‍ പങ്കെടുക്കുന്നതിനാല്‍

യാത്രയില്‍ ധാരാളം ആളുകള്‍ പങ്കെടുക്കുന്നതിനാല്‍, ആളുകള്‍ യാത്രയില്‍ ചേരുന്നത് തടയാന്‍ കോവിഡ് -19 വരുന്നുവെന്ന് ബി ജെ പി പറയുകയാണ്. കോവിഡ് -19 വലിയ രീതിയില്‍ തിരിച്ച്‌ വരുന്നു എന്നതിന്റെ സാധ്യതയെക്കുറിച്ച്‌ നമുക്ക് ഇപ്പോഴും ശാസ്ത്രീയ വിവരങ്ങള്‍ ഇല്ല. മേക്കേദാട്ടു യാത്ര നടത്തരുതെന്ന് എന്നോട് ആവശ്യപ്പെടുകയും എനിക്കും സിദ്ധരാമയ്യയ്ക്കും മറ്റ് എം‌എല്‍‌എമാര്‍ക്കും എതിരെ കേസുകള്‍ എടുക്കുകയും ചെയ്തവരാണ് ബി ജെ പി സര്‍ക്കാറെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.


സഹകരണ മന്ത്രി എസ് ടി സോമശേഖറിനെ

സഹകരണ മന്ത്രി എസ് ടി സോമശേഖറിനെ ഡമ്മി മന്ത്രിയായി വിശേഷിപ്പിച്ച ശിവകുമാര്‍ സഹകരണ സംഘങ്ങള്‍ക്കും എപിഎംസികള്‍ക്കും കര്‍ഷകര്‍ക്കും പാല്‍ ഉല്‍പാദകര്‍ക്കും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നും ആരോപിച്ചു. പഞ്ചസാര ഫാക്ടറികള്‍ക്ക് 600 കോടിയിലധികം രൂപ വായ്പയായി നല്‍കിയെന്നും താനും ചില എംഎല്‍എമാരും കാരണം പണം തിരികെ വരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബി ജെ പി നേതാക്കള്‍ക്ക് സ്വത്ത് വാങ്ങാന്‍ വേണ്ടി

ബി ജെ പി നേതാക്കള്‍ക്ക് സ്വത്ത് വാങ്ങാന്‍ വേണ്ടി മാത്രം സൗഹാര്‍ദ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ട്. സോമശേഖറും ബി.എസ്. യെദ്യൂരപ്പയും ബസവരാജ് ബൊമ്മൈയുമാണ് ഇത്തരം ബാങ്കുകളെ സംരക്ഷിക്കുന്നത്. അപെക്‌സ് ബാങ്കിന്റെ ഇടപാടുകളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു. അഴിമതിയുടെ ഗംഗോത്രിയുടെ ഭാഗമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

ഡികെ ശിവകുമാറിന്റെ ആരോപണം നിഷേധിച്ച്‌

അതേസമയം, ഡികെ ശിവകുമാറിന്റെ ആരോപണം നിഷേധിച്ച്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. “കോവിഡ്-19 കാരണം നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ സാധ്യമാകുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ഡല്‍ഹിയിലെ നേതാക്കളും എന്നോട് സംസാരിച്ചിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള ഒരു നിര്‍ദ്ദേശവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group