ബെംഗളൂരു : നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നായി പാചക വാതക സിലിഡറുകൾ മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ. കാമാക്ഷി പാളയ സ്വദേശികളായ ലോകേഷ് (27), ഹേമന്ത് (29) എന്നിവരാണ് ഗോവിന്ദരാജപുര പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 20 സിലിൻഡറുകളും പോലീസ് കണ്ടെടുത്തു. കാമാക്ഷി പാളയ, രാജാജി നഗർ, മഗഡി റോഡ്, ഗോവിന്ദരാജ നഗർ എന്നിവിടങ്ങളിൽനിന്നെല്ലാം ഇരുവരുംചേർന്ന് സിലിൻഡറുകൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.വീടുകൾക്കുപുറത്ത് ഘടിപ്പിച്ച സിലിൻഡറുകൾഇരുചക്രവാഹനത്തിലെത്തി മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ രീതി.
പിന്നീട് ഇവ ഹോട്ടലുകൾക്ക് വിൽക്കും.സാധാരണയായി നമ്പർ പ്ലേറ്റില്ലാത്ത ബൈക്കാണ് മോഷണത്തിന് ഉപയോഗിക്കുന്നതെങ്കിലും കഴിഞ്ഞദിവസം ഗോവിന്ദരാജപുരത്ത് നമ്പർപ്ലേറ്റുള്ള ബൈക്കിലെത്തി മോഷണം നടത്തിയതാണ് ഇവരെക്കുറിച്ചുള്ള സൂചന ലഭിക്കാനിടയാക്കിയത്. സി.സി.ടി.വി. യിൽ പതിഞ്ഞ ബൈക്കിന്റെ ദൃശ്യങ്ങൾ വീട്ടുടമ പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.
മകള്‍ക്കു രാഖി കെട്ടാനായി ദമ്ബതികള്‍ കുഞ്ഞിനെ തട്ടിയെടുത്തു
ന്യൂഡല്‍ഹി: രക്ഷാബന്ധൻ ഉത്സവത്തില്‍ രാഖി കെട്ടാൻ സഹോദരനെ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു.രഘുബിര്‍ നഗറിലെ ടഗോര്‍ ഗാര്‍ഡനില്‍ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവരാണ് ഛത്താ റെയില്‍ ചൗക്കില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതിയുള്ള സ്ത്രീയുടെ കുഞ്ഞിനെ അര്‍ധരാത്രി തട്ടിയെടുത്തത്.വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ഇവര്‍ കുഞ്ഞിനെ നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി 2 പേര് ബൈക്കില്‍ ചുറ്റുന്നതായി കണ്ടു. ഈ ബൈക്ക് തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്.സഞ്ജയ്, അനിത ദമ്ബതികളുടെ 17 വയസ്സുള്ള മകൻ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു. വരുന്ന രക്ഷാബന്ധനില്‍ തനിക്കു രാഖി കെട്ടാൻ സഹോദരനെ വേണമെന്ന് 15 വയസ്സുള്ള മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആണ്‍കുട്ടിയെ തട്ടിയെടുക്കാൻ പദ്ധതിയിട്ടതെന്ന് ദമ്ബതികള്‍ പൊലീസിനോടു പറഞ്ഞു.