Home Featured സൈബർ സുരക്ഷ നയം നടപ്പാക്കാൻ 103 കോടി നീക്കിവച്ച് കർണാടക സർക്കാർ

സൈബർ സുരക്ഷ നയം നടപ്പാക്കാൻ 103 കോടി നീക്കിവച്ച് കർണാടക സർക്കാർ

ബെംഗളൂരു : സൈബർ സുരക്ഷ നയം നടപ്പാക്കാൻ കർണാടക സർക്കാർ 103 കോടി രൂപ നീക്കി വച്ചു. ഈ രംഗത്തു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ സബ്സിഡി, സൈബർ സുരക്ഷാ പഠന കോഴ്സുകൾക്കുള്ള സ്റ്റൈപൻഡ്, വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന പരി പാടികൾക്കായി സജ്ജീകരിക്കുന്ന വെർച്വൽ സൈബർ റേഞ്ച് ഉൾപ്പെടെയുള്ളവയ്ക്ക് ഈ ഫണ്ട് വിനിയോഗിക്കും.

2022 – 2027 വർഷത്തേക്കായി പുറത്തിറക്കിയ നയത്തിന്റെ ഭാഗമായാണിത്. മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നു സൈബർ സുരക്ഷാ പദ്ധതികളിൽ ഗവേഷണം നടത്തുന്ന സ്റ്റാർട്ടപ്പുകൾ പകുതി തുകയോളം ഗ്രാന്റായി നൽകും. 50 ലക്ഷം രൂപ വരെ നൽകാൻ വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ 5 സ്റ്റാർട്ടപ്പുകളെ ഒരു വർഷം പ്രോത്സാഹിപ്പിക്കും.

ഈ രംഗത്ത് ഇന്റേൺഷിപ് ചെയ്യുന്ന ഡിഗ്രി വിദ്യാർഥികൾക്ക് 10000 രൂപ വരെ വീതവും പിജി വിദ്യാർ ഥികൾക്ക് 15000 രൂപ വീതവും സ്റ്റൈപൻഡ് ലഭിക്കും. നയം നടപ്പാക്കുന്ന ആദ്യ 2 വർഷം 200 ഡി ഗി, 40 പിജി വിദ്യാർഥികൾക്കും തുടർന്നുള്ള 3 വർഷം 400 ഡിഗ്രി, 80 പിജി വിദ്യാർഥികൾക്കും സ്റ്റൈപൻഡ് ലഭ്യമാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group