Home Featured സൈബർ തട്ടിപ്പ് : മലയാളിയുടെപേരിൽ ബെംഗളൂരുവിൽ കേസ്

സൈബർ തട്ടിപ്പ് : മലയാളിയുടെപേരിൽ ബെംഗളൂരുവിൽ കേസ്

ബെംഗളൂരു : ബാങ്ക് അക്കൗണ്ട്വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുത്തെന്ന പരാതിയിൽ മലയാളിയായ പഴക്കച്ചവടക്കാരന്റെപേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു.കോഴിക്കോട് സ്വദേശി ഷാക്കിറിനെതിരേയാണ് കേസ്. യെലഹങ്കയിൽ താമസിക്കുന്ന മലയാളിയായ സുഹൈൽ ഷരീഫ് നൽകിയ പരാതിയിലാണിത്.2020-ൽ കോവിഡ് ലോക്ഡൗൺ സമയത്ത് പഴങ്ങൾ വിൽക്കാൻ കോഴിക്കോട്ട് പോയപ്പോഴാണ് ഷാക്കിറിനെ പരിചയപ്പെട്ടതെന്ന് സുഹൈൽ പരാതിയിൽ പറയുന്നു.

കുറച്ചുദിവസം കോഴിക്കോട്ട് കച്ചവടം നടത്തിയശേഷം ബെംഗളൂരുവിലേക്ക് തിരിച്ചുവന്നു.പിന്നീട്, കഴിഞ്ഞ വ്യാഴാഴ്‌ച ഷാക്കിർ ബെംഗളൂരുവിലെത്തി സുഹൈലിനെ കണ്ട് അത്യാവശ്യമായി കുറച്ചുപണം വേണമെന്ന് പറഞ്ഞു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കരസ്ഥമാക്കി. എന്നാൽ, സുഹൈലിന്റെ അനുമതിയില്ലാതെ അഞ്ചുലക്ഷം രൂപ ഷാക്കിർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇത് തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.

വായ്പ തിരിച്ചടവ് തെറ്റിയാല്‍ 2024 ജനുവരി ഒന്നുമുതല്‍ പിഴപ്പലിശയില്ല; ആര്‍.ബി.ഐ നിര്‍ദേശം

പുതുവര്‍ഷത്തില്‍ ബാങ്കിടപാടുകാര്‍ക്ക് ആശ്വാസം തരുന്ന പുതിയ മാറ്റം വരുന്നു. വായ്‌പ നല്‍കുമ്ബോള്‍ അതിന്റെ തിരിച്ചടവ് നിബന്ധനകള്‍ ബാങ്കുകള്‍ നിര്‍ദേശിക്കുക പതിവാണ്.ഇങ്ങനെ നിര്‍ദേശിക്കുന്ന നിബന്ധനകള്‍ പാലിക്കാതെ വരികയോ പാലിക്കാൻ കാലതാമസം വരികയോ ചെയ്‌താല്‍ പിഴപ്പലിശ ഈടാക്കുന്ന രീതിയുണ്ട്. ഈ വിധം അധികം ഈടാക്കുന്ന പിഴപ്പലിശ രണ്ടു ശതമാനം മുതല്‍ നാല് ശതമാനം വരെ കാണാറുണ്ട്. ഇത് സാധാരണ നിശ്ചയിട്ടുള്ള പലിശക്ക് മേലെയാണ്. മാത്രമല്ല, പിഴപ്പലിശക്കും സാധാരണ പലിശയിന്മേല്‍ എന്ന പോലെ കൂട്ടുപലിശയും ബാധകമാണ്. ഇത് ഇടപാടുകാര്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെടുകയും ഇക്കാര്യത്തില്‍ യുക്തിസഹമായ ഒരു മാറ്റം വേണമെന്ന് ബോധ്യമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍, 2023 ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് പുതിയ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുകയുണ്ടായി.

അതനുസരിച്ച്‌ വായ്പയുടെ നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍, ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും പിഴപ്പലിശയല്ല, പിഴ തുകയേ ഈടാക്കുവാൻ പാടുള്ളൂ. ഇതിന് പലിശ ഈടാക്കാനും പാടില്ല. പുതുക്കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ വേണം ഇക്കാര്യത്തില്‍ ബാങ്കുകള്‍ 2024 ജനുവരി ഒന്നുമുതല്‍ ചാര്‍ജ് ഈടാക്കുവാൻ എന്നാണ് നിര്‍ദേശിച്ചിരുന്നത്.ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ ബാധകമല്ല.അതേസമയം, കൂടുതല്‍ വ്യക്തതയും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാൻ കൂടുതല്‍ സമയവും വേണമെന്നുമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ച്‌ ജനുവരി ഒന്ന് മുതല്‍ നല്‍കുന്ന പുതിയ വായ്പകള്‍ക്കാണ് പുതുക്കിയ നിര്‍ദേശങ്ങള്‍ ബാധകമാക്കിയിരിക്കുന്നത്.

നിലവിലുള്ള വായ്പകളില്‍ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കുവാനുള്ള സമയം 2024 ജൂണ്‍ 30 വരെയാണ്. നിലവിലുള്ള വായ്പകള്‍ ഇതിന് മുമ്ബ് പുതുക്കുകയാണെങ്കില്‍ അന്ന് മുതല്‍ തന്നെ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കണം.ബാങ്കിടപാടുകാരെ സംബന്ധിച്ച്‌ ആശ്വാസകരമാണ് പുതിയ നിര്‍ദേശങ്ങള്‍. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച്‌ അത്ര സന്തോഷകരമല്ല. വായ്പ എടുത്ത ഇടപാടുകാര്‍ നിബന്ധനകള്‍ പാലിക്കുവാൻ പിഴപ്പലിശ തന്നെയാണ് കൂടുതല്‍ ഫലപ്രദം എന്നാണ് ബാങ്കുകളുടെ പക്ഷം. പിഴപ്പലിശ ബാങ്കുകള്‍ക്ക മറ്റൊരു വരുമാന സ്രോതസ്സും കൂടെയായിരുന്നു എന്നതും വാസ്തവമാണ്. വായ്പയുടെ കാര്യത്തില്‍ ആവശ്യമായ അച്ചടക്കം വേണമെന്നതും, അങ്ങനെ ഇല്ലാതിരുന്നാല്‍ അതിന് പിഴ ഈടാക്കാമെന്നും സമ്മതിക്കുമ്ബോള്‍ തന്നെ, ഇടപാടുകാര്‍ വായ്പയുടെ നിബന്ധനകള്‍ പാലിക്കാതിരിക്കുന്നത് ഒരു വരുമാനമാര്‍ഗ്ഗമായി കാണേണ്ടതില്ല എന്നാണ് കേന്ദ്ര ബാങ്ക് പുതിയ തീരുമാനം മൂലം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ പിഴത്തുക വായ്പയുടെ സ്വഭാവും പാലിക്കാത്ത നിബന്ധനകളുടെ ഗൗരവത്തിനും അനുസൃതമായിരിക്കണം. ഓരോ ബാങ്കിനും ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ പിഴ തുക എത്രയെന്ന് നിശ്ചയിക്കാവുന്നതാണ്. പിഴ തുക ന്യായമായിരിക്കണമെന്നു മാത്രമാണ് റിസര്‍വ് ബാങ്ക് നിഷ്കര്‍ച്ചിട്ടുള്ളത്. അതിനാല്‍ ബാങ്കുകള്‍ തോറും ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

You may also like

error: Content is protected !!
Join Our WhatsApp Group